0%

Chapter Title : അറവുകാരൻ [Achillies]

Author : Achillies Read All Parts 5K

തട്ടിത്തെറിപ്പിച്ചത്രയും പറഞ്ഞതും അനു വിങ്ങിപ്പൊട്ടി പോയിരുന്നു,
ഏങ്ങി കരഞ്ഞുകൊണ്ട് തല കുനിച്ചു നടന്നു പോവുന്ന അവളെ കണ്ടതും ശിവന്റെ ഹൃദയം കഷ്ണങ്ങളാക്കി നുറുക്കിയ പോലെ തോന്നി.
ഒരു കുട്ടിയുടെ കണ്ണ് നിറച്ചുള്ള ആവലാതി തന്നെ പ്രതിസ്ഥാനത്തു നിർത്തി പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ആലോചിക്കുമ്പോൾ അവന്റെ നെഞ്ച് നീറിക്കൊണ്ടിരുന്നു.
കവലയിലേക്ക് നടക്കുമ്പോഴെല്ലാം അവന്റെ മനസ്സിൽ അവളുടെ വാക്കുകൾ ആയിരുന്നു.
തന്നെയും അവളുടെ അമ്മയെയും കുറിച്ച് അങ്ങനൊരു കഥ ഉണ്ടെന്ന് അവൻ അറിഞ്ഞിരുന്നില്ല,

കവലയിലെത്തുംവരെ മാത്രമേ അതിനു ആയുസ്സുണ്ടായിരുന്നുള്ളൂ.
കാണുന്നവരുടെ മുഖത്തെ ചിരിക്ക് വന്ന വിത്യാസം അവനു കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുത്തു.
തന്നെക്കാണുമ്പോൾ അടക്കം പറയുന്ന ചിലർ വികട ചിരി ചിരിക്കുന്ന മറ്റുചിലർ.
കവലയിലെ കേന്ദ്രസ്ഥാനം തന്നിലേക്ക് മാറിയതറിഞ്ഞ ശിവന് അവിടെ നില്ക്കാൻ തോന്നിയില്ല വന്ന വഴി തിരികെ അവൻ നടന്നു പുഴയോരത്തെകുടില് വരെ.
അകത്തുകടന്ന ശിവൻ പുരയുടെ മൂലയ്ക്കിരുന്ന ട്രങ്ക് പെട്ടി എടുത്തു തുറന്നു തന്റേതായതെല്ലാം അടുക്കി കൂട്ടുമ്പോൾ അവന്റെ ഉള്ളിൽ ചെയ്യേണ്ട കാര്യം തെളിഞ്ഞു നിന്നിരുന്നു.

(അടുത്ത പാർട്ടോടെ കെട്ടിപൂട്ടുന്നതാണ്…)

സ്നേഹപൂർവ്വം...❤❤❤

💬 Comments

View all comments