Chapter Title : അർച്ചനയുടെ പൂങ്കാവനം 2 [Story like]
കൊടുക്കാതെ ഏട്ടന് ഉറക്കം വരില്ലല്ലോ.
സംഗീത് : അതേടീ എന്റെ രാധൂട്ടി എന്തു പറഞ്ഞാലും ഞാൻ നടത്തി കൊടുക്കും.
അഞ്ജിത : ഓ പിന്നേ.. അല്ലേലും നിങ്ങള് അമ്മായിയമ്മേം മരുമോനും ചക്കരേം പീരേം ആണല്ലോ...
ഉടനേ അമ്മ അതേറ്റു പിടിച്ചു. എന്നിട്ട് അളിയനെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു.
രാധിക : അതേ ഞങ്ങൾ ചക്കരേം പീരേം തന്നെയ. രാജീവേട്ടൻ പോയപ്പോൾ തകർന്നു കടത്തിലേക്ക് പോയ ബിസിനസ് ഒക്കെ ഇന്നീ നിലയിലാക്കാൻ എന്റെ അഭിമോനെ സഹായിച്ചത് എന്റെ മരുമോനാണ്. മരുമകനല്ല എന്റെ മകൻ തന്നെയാ..
അഞ്ജിത : ഓ പിന്നേ ഒരു അമ്മേം മോനും വന്നേക്കുന്നു... എന്നാ അമ്മയും മോനും കൂടി അവിടെ കെട്ടിപ്പിടിച്ചു നിന്നോ.. ഞാൻ പോകുവാ..
അതും പറഞ്ഞ് ചേച്ചി ഡ്രസ്സ് മാറാനായി റൂമിലേക്ക് പോയി.. അളിയനും അമ്മയും എന്റെ അടുത്ത് വന്ന് സോഫയിൽ ഇരുന്നു
സംഗീത് : രാധൂട്ടി അവളെയൊന്നു വിളിച്ചിട്ട് വാ. നമുക്ക് കല്യാണക്കാര്യം എങ്ങനാന്നൊക്കെ തീരുമാനിച്ചിട്ട് നാളെയങ്ങ് ചെല്ലുമ്പോൾ പറഞ്ഞ് സെറ്റാക്കാം.
അമ്മ അവളെ വിളിക്കാനായി എഴുന്നേറ്റപ്പൊഴേക്കും അവൾ ഡ്രസ്സ് മാറി ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്നിട്ട് അമ്മയുടെ മടിയിൽ തലവെച്ച് സോഫയിലേക്ക് കിടന്നു.
സംഗീത് : എടിയേ.. എങ്ങനാ അപ്പോൾ കാര്യങ്ങൾ.. സ്ത്രീധനം വല്ലതും ചോദിക്കണോ...
അഞ്ജിത : ഓ എന്നാത്തിനാന്നേ ഇട്ടു മൂടാനുള്ളത്രയും ഇവിടില്ലേ..
രാധിക : അത് നേരാ.. പിന്നെ ഇവനൊന്ന് കെട്ടാന്ന് പറഞ്ഞത് തന്നെ വലിയ കാര്യാ.. ഇനിയത് സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് കളയാൻ നിൽക്കേണ്ട..
സംഗീത് : നിനക്ക് അഭിപ്രായം വല്ലതും ഉണ്ടോടാ..
ഞാൻ
💬 Comments
View all comments