0%

Chapter Title : അർച്ചനയുടെ പൂങ്കാവനം 2 [Story like]

Author : Storylike Read All Parts 908
: ഏയ് എനിക്കങ്ങനെ നിർബന്ധമൊന്നൂല്ല നിങ്ങൾ എന്താന്നുവെച്ചാ തീരുമാനിച്ചോ.. രാധിക : എന്നാ നമ്മുക്കിത് എത്രയും പെട്ടെന്ന് നടത്താനുള്ള പരിപാടി നോക്കാം.. അഞ്ജിത :എന്നാ ശരിയമ്മേ ഞങ്ങളിറങ്ങുവാ.. രാധിക : ഇന്നു തന്നെ പോകണോടാ നാളെ അവരുടെ വീട്ടിൽ പോയിട്ട് പോയാൽ പോരെ... അഞ്ജിത : ഇന്നു പോയില്ലേൽ ശരിയാകില്ലമ്മേ കൊച്ചിനെ അച്ചനെ ഏപ്പിച്ചിട്ടല്ലേ പോന്നത്.. അതുമല്ല ഞാനില്ലെങ്കിൽ അച്ഛൻ മരുന്നൊന്നും സമയത്ത് കഴിക്കില്ല.. അതും പറഞ്ഞ് അവർ പുറത്തേക്കിറങ്ങി. അവർ പോകുന്നതിന്റെ സങ്കടം അമ്മയുടെ മുഖത്ത് നല്ലപോലെ ഉണ്ടായിരുന്നു. അതു മനസിലാക്കിയിട്ടാവണം അളിയൻ തിരിച്ചു വന്ന് അമ്മയെ ചേർത്ത് പിടിച്ച് പറഞ്ഞു. സംഗീത് : എന്തിനാ രാധൂട്ടീ ഇങ്ങനെ സങ്കടപെടുന്നെ ഞങ്ങൾ പോയിട്ട് രാവിലെ തന്നെ ഇങ്ങെത്തില്ലേ.. രാധൂട്ടി രാവിലെ ഒരു ഒമ്പത് മണിയാകുമ്പോൾ ഒരുങ്ങി നിക്കണം കേട്ടോ.. രാധിക : ഉം.. അതും പറഞ്ഞ് അളിയൻ അമ്മയുടെ കവിളിൽ ഒരു നുള്ള് കൊടുത്തിട്ട് ചേച്ചിയേയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയി. അച്ഛൻ ഉണ്ടായിരുന്ന കാലം തൊട്ടേ അമ്മയും അളിയനും തമ്മിൽ നല്ല ഫ്രണ്ട്‌ലി ആരുന്നു. അമ്മയില്ലാതെ വളർന്ന അളിയന് ഒരമ്മയുടെ സ്നേഹവും വാത്സല്യവും എല്ലാം ഞങ്ങളുടെ അമ്മയിൽ നിന്നുമാണ് കിട്ടിയിരുന്നത്. അവരു പോയി കഴിഞ്ഞാണ് ഞാൻ ഓർത്തത് അർച്ചനയുടെ നമ്പർ ചേച്ചീയോട് വാങ്ങാൻ മറന്ന കാര്യം.. ഇനിയവളെ വിളിച്ചു നമ്പർ ചോദിച്ചാൽ അവളെന്നെ കളിയാക്കി കുപ്പിലാക്കുമെന്ന് അറിയാവുന്ന കൊണ്ട് നാളെ വിളിച്ചു നമ്പർ വാങ്ങാമെന്ന് കരുതി. പിന്നെ അമ്മയുമായി കുറച്ചു നേരം സംസാരിച്ചിരുന്നിട്ട് ഞാൻ ഉറങ്ങാനായി റൂമിലേക്ക് പോയി.. യാത്രാ ക്ഷീണം ഉണ്ടാരുന്നകൊണ്ട് നല്ലപോലെ

💬 Comments

View all comments