0%

Chapter Title : അർച്ചനയുടെ പൂങ്കാവനം 2 [Story like]

Author : Storylike Read All Parts 910
ഞാനൊന്നുറങ്ങി പോയി. പിന്നെ മൊബൈൽ റിംഗ് ചെയ്യുന്ന സൗണ്ട് കേട്ടാണ് ഞാനുണർന്നത്. പരിചയമില്ലാത്ത നമ്പരീന്നുള്ള കോൾ ആയതിനാൽ ആദ്യം ഞാൻ കട്ട് ചെയ്തു. പീന്നീടും കോൾ വന്നപ്പോൾ ഞാനത് അറ്റെന്റ് ചെയ്തു.. ഹലോ ആരാണെന്ന് ചോദിക്കാൻ തുടങ്ങും മുന്നേ അഭിജിത്ത് ചേട്ടനല്ലേ എന്നൊരു ചോദ്യം ഇങ്ങോട്ട് വന്നു . അതുകേട്ടപ്പോഴേ മനസിലായി അവളാണെന്ന്.
ഞാൻ: അതെ അഭിയാണ്,. ഇത് അർച്ചനയല്ലേ... അർച്ചന : അതെങ്ങനെ മനസിലായി ഞാനാണെന്ന്.. ഞാൻ : അത് തന്റെ ചേട്ടാന്നുള്ള വിളി കേട്ടപ്പൊ തന്നെ തോന്നി.. പിന്നെ തനിക്കെവിടുന്ന് എന്റെ നമ്പർ കിട്ടി.. അർച്ചന : അത് നിങ്ങൾ ഇറങ്ങും മുമ്പ് ചേച്ചി എന്റെ നമ്പർ വാങ്ങിയാരുന്നു. ആ കൂടെ ചേട്ടന്റെ നമ്പരും കൂടി തന്നിട്ടാ പോയത്. ഞാൻ : ഉം താനെന്തായാലും വിളിച്ചത് നന്നായി ചേച്ചിയോട് എങ്ങിനെ തന്റെ നമ്പർ ചോദിക്കും എന്ന് കരുതിയാണ് ഞാൻ ഇരുന്നേ.. പിന്നെ തന്റെ സങ്കടമൊക്കെ മാറിയോ.. അർച്ചന : ഉം കുറച്ചു ഞാൻ : അപ്പോൾ ഇനി ഓപ്പണായിട്ട് സംസാരിക്കുമോ.. അർച്ചന: ഉം.. ഞാൻ : എടോ ഞാൻ ആദ്യമേ ഒരു കാര്യം പറയാം. തന്നെ എന്റെ ഭാര്യയായി കാണുന്നതിലും കൂടുതൽ എല്ലാം തുറന്ന് പറയാവുന്ന എന്റെ ബെസ്റ്റ് ഫ്രണ്ടായി തന്നെ കാണാനാണ് എനിക്കിഷ്ടം. അതുകൊണ്ട് ഇല്ലകര്യവും തുറന്ന് പറയണം ഒരിക്കലും എന്നിൽ നിന്നും ഒന്നും മറച്ചു വെക്കാൻ ശ്രമിക്കരുത് ഞാനും തന്നോട് അങ്ങനെ തന്നെയായിരിക്കും അർച്ചന : ഉം ഞാൻ : പിന്നെ എനിക്ക് തന്റെ ആ റിലേഷനെ പറ്റി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.

💬 Comments

View all comments