Chapter Title : അർദ്ധപ്രാണസഖി 2 [Lee child]
വശത്ത് നിന്നിരുന്ന കുമാർ വിറച്ച് സോഫയിലേക്ക് ഇരുന്നുപോയി.
"എ... എന്തിന്? എനിക്കെതിരെ എന്ത് വാറന്റാണ് നിങ്ങളുടെ കൈവശമുള്ളത്?" സിദ്ധാർത്ഥ് വിക്കി.
സിബിഐ ഓഫീസർ ഒരു ഫയൽ മേശപ്പുറത്തേക്ക് ഇട്ടു. "വാറന്റ് മാത്രമല്ല സിദ്ധാർത്ഥ്, കൃത്യമായ തെളിവുകളുണ്ട്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഐടി ഉപകരണങ്ങളുടെ മറവിൽ നിങ്ങൾ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതിന് കസ്റ്റംസ് കേസ് എടുത്തിട്ടുണ്ട്. ഓഹരി വിപണിയിൽ ഇൻസൈഡർ ട്രേഡിംഗ് നടത്തി സാധാരണക്കാരുടെ പണം തട്ടിയതിന് സെബി നിങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. പിന്നെ ഈ ഷെൽ കമ്പനികൾ വഴി നടത്തിയ മണി ലോണ്ടറിംഗിന് സിബിഐ നിങ്ങളെ കസ്റ്റഡിയിൽ എടുക്കുകയാണ്."
അപ്പോഴാണ് അർജുൻ കസേരയിൽ നിന്ന് എഴുന്നേറ്റത്. അവൻ ശാന്തനായി സിദ്ധാർത്ഥിന്റെ അടുത്തേക്ക് നടന്നു.
"സാർ, നിങ്ങൾ കരുതിയത് ഞാൻ തെളിവുകൾ ഉണ്ടാക്കാൻ നോക്കുകയാണെന്നാണ്. പക്ഷേ ഞാൻ ചെയ്തത് 'വിസിൽ ബ്ലോവർ' (Whistleblower) ആയി ഈ ഏജൻസികൾക്ക് വേണ്ട ഡാറ്റാ ലോഗുകൾ മുൻകൂട്ടി കൈമാറുകയായിരുന്നു. നിങ്ങൾ ഓരോ തവണ ക്ലിക്ക് ചെയ്യുമ്പോഴും അത് നേരെ പോയിക്കൊണ്ടിരുന്നത് ഇവരുടെ സെർവറിലേക്കായിരുന്നു."
"കുമാർ," സിബിഐ ഓഫീസർ വിളിച്ചു. "താൻ ഇതിൽ മാപ്പുസാക്ഷിയാകാൻ തയ്യാറാണെങ്കിൽ ശിക്ഷയിൽ ഇളവ് ലഭിക്കും. അല്ലെങ്കിൽ സിദ്ധാർത്ഥിനൊപ്പം താനും അകത്താകും."
പേടിച്ചുപോയ കുമാർ ഉടനെ അലറി: "സാർ... ഞാൻ എല്ലാം പറയാം! സിദ്ധാർത്ഥ് സാറാണ് എന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്. ആ ഷെൽ കമ്പനികളുടെ യഥാർത്ഥ ഉടമ ഇദ്ദേഹമാണ്!"
സിദ്ധാർത്ഥിന്റെ കണ്ണുകളിൽ പകയും തോൽവിയും നിഴലിച്ചു. സെക്യൂരിറ്റി ഉദ്യോഗസ്ഥർ സിദ്ധാർത്ഥിന്റെയും കുമാറിന്റെയും കൈകളിൽ വിലങ്ങു വെച്ചു. ബോർഡ് മെമ്പേഴ്സിന്റെയും സഹപ്രവർത്തകരുടെയും മുന്നിലൂടെ തല കുനിച്ച് അവർക്ക് ആ ഹാൾ വിട്ടിറങ്ങേണ്ടി വന്നു.
അനന്യ സ്തംഭിച്ചു നിൽക്കുകയായിരുന്നു. സിദ്ധാർത്ഥിനെപ്പോലൊരു 'ഭീമനെ' വീഴ്ത്താൻ അർജുൻ ഇത്രയും വലിയൊരു വല നെയ്തിരുന്നു എന്ന് അവൾക്ക് വിശ്വസിക്കാനായില്ല.
ഹാളിൽ നിന്ന് പുറത്തേക്ക് പോകുന്നതിന് മുൻപ് സിബിഐ ഓഫീസർ അർജുന്റെ അരികിൽ നിന്നു. "ഗുഡ് ജോബ് അർജുൻ. നിന്റെ ആ 'ഹാക്കിംഗ് പാസ്റ്റ്' ഇത്രയും ഉപകരിക്കുമെന്ന് കരുതിയില്ല. ടച്ച്‌ലുണ്ട്..."
അവർ പോയിക്കഴിഞ്ഞപ്പോൾ അനന്യ അർജുനെ നോക്കി ചോദിച്ചു, "അർജുൻ... ആരാണ് നീ ശരിക്കും?"
അർജുൻ ജനാലയിലൂടെ
💬 Comments
View all comments