0%

Chapter Title : അർദ്ധപ്രാണസഖി 2 [Lee child]

Author : Lee child Read All Parts 2.2K

റോഡിലും ഉപേക്ഷിച്ചു.

​ഒരു വശത്ത് ചളിയിൽ പുരണ്ട സൈക്കിൾ... മറ്റൊരിടത്ത് ചിതറിക്കിടക്കുന്ന എന്റെ ഓർമ്മകൾ. ഒരു ലോറി ഇടിച്ച് തെറിപ്പിച്ചത് പോലെ റോഡിൽ ഞാൻ തന്നെ കൃത്രിമമായി ചില പാടുകൾ ഉണ്ടാക്കി. ആ രാത്രിയിലെ ശക്തമായ മഴയിൽ തെളിവുകൾ പകുതിയും മാഞ്ഞുപോകുമെന്ന് എനിക്കറിയാമായിരുന്നു. പുഴയിലെ ഒഴുക്ക് നോക്കി നിൽക്കുമ്പോൾ വരുൺ എന്റെ അരികിലെത്തി.

​വരുൺ: "ദേവാ... നീ ഉറപ്പിച്ചു കഴിഞ്ഞോ?"

​ഞാൻ: "അതെ വരുൺ. നാളെ നേരം വെളുക്കുമ്പോൾ, പുഴയിൽ വീണ മകനെ തിരഞ്ഞ് എന്റെ അമ്മ കരയുന്നത് എനിക്ക് കാണണ്ട. കുറച്ചു ദിവസം കഴിഞ്ഞ അവർ എല്ലാം മറക്കും…."

​ഞാൻ കീറിമാറ്റിയ അച്ഛന്റെയും എന്റെയും ആ ഫോട്ടോ കയ്യിൽ മുറുക്കിപ്പിടിച്ചു. "ഈ ചിത്രം തെളിവാണ് വരുൺ. എന്റെ അച്ഛനെ കൊന്നവർക്ക് മുന്നിൽ, മരിച്ചെന്ന് അവർ കരുതുന്ന ഈ മകൻ തിരിച്ചുവരും. അന്ന് ഈ ഫോട്ടോയിലെ മൂന്നാമത്തെ ആളെ അവർക്ക് പറഞ്ഞു കൊടുക്കേണ്ടി വരും."

​വരുണിന്റെ ബൈക്കിന് പിന്നിൽ ഇരുന്ന് ഞാൻ ആ നഗരത്തിന്റെ അതിർത്തി കടക്കുമ്പോൾ, ദൂരെ എന്റെ വീടിന്റെ ലൈറ്റുകൾ ഓരോന്നായി അണയുന്നത് ഞാൻ കണ്ടു. ശാലിനി ഇപ്പോൾ വിശ്വനാഥന്റെ നെഞ്ചിൽ ഉറങ്ങുകയായിരിക്കും. തന്റെ മകന്റെ ചോര റോഡിൽ വീണെന്ന് നാളെ അവൾ അറിയുമ്പോൾ, ആ കണ്ണീരിൽ എത്രത്തോളം സത്യമുണ്ടാകുമെന്ന് എനിക്കറിയണം.

​"വിട... ദേവ് ആനന്ദ് മരിച്ചു. ഇനി അർജുൻ മാത്രം."

​ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ കാത്തുനിൽക്കുമ്പോൾ ഞാൻ എന്റെ ഫോണിലെ സിം കാർഡ് ഊരി പുഴയിലേക്ക് എറിഞ്ഞു. ഡിജിറ്റൽ ലോകത്ത് ഞാൻ ഒരു പുതിയ വിലാസം സൃഷ്ടിക്കും….

പിന്നെ

💬 Comments

View all comments