Chapter Title : അർദ്ധപ്രാണസഖി 2 [Lee child]
ഇത്രയും വലിയൊരു വല നെയ്തിരുന്നു എന്ന് അവൾക്ക് വിശ്വസിക്കാനായില്ല.
ഹാളിൽ നിന്ന് പുറത്തേക്ക് പോകുന്നതിന് മുൻപ് സിബിഐ ഓഫീസർ അർജുന്റെ അരികിൽ നിന്നു. "ഗുഡ് ജോബ് അർജുൻ. നിന്റെ ആ 'ഹാക്കിംഗ് പാസ്റ്റ്' ഇത്രയും ഉപകരിക്കുമെന്ന് കരുതിയില്ല. ടച്ച്‌ലുണ്ട്..."
അവർ പോയിക്കഴിഞ്ഞപ്പോൾ അനന്യ അർജുനെ നോക്കി ചോദിച്ചു, "അർജുൻ... ആരാണ് നീ ശരിക്കും?"
അർജുൻ ജനാലയിലൂടെ പുറത്തെ ട്രാഫിക്കിലേക്ക് നോക്കി ഒരു ചെറിയ ചിരിയോടെ പറഞ്ഞു, "വെറുമൊരു മിസ്റ്റേക്ക് വരുത്തുന്ന ടൈപ്പിസ്റ്റ്... അത്രയേയുള്ളൂ മാം.”
കോൺഫറൻസ് ഹാളിലെ പുകയടങ്ങിയപ്പോൾ അടുത്ത യുദ്ധം തുടങ്ങിയത് ഓഫീസിലെ കഫറ്റീരിയയിലാണ്. കുമാറും സിദ്ധാർത്ഥും കൈവിലങ്ങുമായി ഇറങ്ങിപ്പോയത് ടീമിനിടയിൽ വലിയ ചർച്ചയായി.
"ആരാണപ്പാ ആ അജ്ഞാത ഹാക്കർ? സിബിഐയ്ക്ക് ഇത്രയും കൃത്യമായ തെളിവ് കൊടുത്തത് നമ്മുടെ ഇടയിലുള്ള ആരോ ആണല്ലോ!" ശ്രീനിവാസൻ സാർ ചായ കുടിക്കുന്നതിനിടയിൽ സംശയം പ്രകടിപ്പിച്ചു.
അകലെ ഒരു ടേബിളിൽ അർജുൻ പതിവുപോലെ തന്റെ ലാപ്‌ടോപ്പിന് മുന്നിൽ തല കുനിച്ചിരിപ്പുണ്ട്. ദൂരെ നിന്ന് അനന്യ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ അഭിമാനവും പ്രണയവും കലർന്നിരുന്നു. ഇത് കണ്ടുനിന്ന ഒരു ജൂനിയർ അനന്യയുടെ അടുത്തേക്ക് ചെന്നു. "മാം, അർജുൻ വീണ്ടും എന്തോ മിസ്റ്റേക്ക് വരുത്തിയോ? മാം എന്തിനാ അവനെ നോക്കി ചിരിക്കുന്നത്?"
അനന്യ തന്റെ ഗൗരവം വീണ്ടെടുത്ത് പറഞ്ഞു, "അവൻ വരുത്തുന്ന 'മിസ്റ്റേക്കുകൾ' തിരുത്താൻ വലിയ പാടാണെന്ന് ഇപ്പോൾ മനസ്സിലായി. നീ പോയി നിന്റെ പണി നോക്ക്.”
അന്ന് വൈകുന്നേരം ഓഫീസ് വിട്ട് അവർ നഗരത്തിന് പുറത്തുള്ള ഒരു ശാന്തമായ കഫേയിൽ കണ്ടുമുട്ടി…
അനന്യ: (ചിരിച്ചുകൊണ്ട്) "നീ വലിയൊരു
💬 Comments
View all comments