Chapter Title : അർദ്ധപ്രാണസഖി 2 [Lee child]
'ഡബിൾ ഏജന്റ്' ആണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ അർജുൻ. സിബിഐ ഓഫീസർ നിന്നെ നോക്കി കണ്ണ് ചിമ്മിയത് കണ്ടപ്പോൾ ഞാൻ പേടിച്ചുപോയി."
അർജുൻ: "അത് പിന്നെ... പഴയ ശീലങ്ങൾ അത്ര പെട്ടെന്ന് പോകില്ലല്ലോ മാം. പക്ഷെ എന്റെ സ്പെല്ലിംഗ് മിസ്റ്റേക്കിന് നിങ്ങൾ തന്ന ചീത്ത ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്."
അനന്യ: "അത് നിന്റെ അഭിനയം കണ്ടിട്ടല്ലേ! പിന്നെ, നിന്റെ ഈ 'ഹാക്കർ' ഇമേജ് ഒക്കെ കൊള്ളാം, പക്ഷെ വീട്ടിൽ ചെന്നാൽ നീ എന്റെ പഴയ അർജുൻ തന്നെയാണ്."
തന്റെ നാട്ടിൻപുറത്തെ വിശേഷങ്ങൾ പറയുന്നതിനിടയിൽ അനന്യ വാചാലയായി. "നീ കണ്ടിട്ടുണ്ടോ പാലക്കാട്ടെ ആ കരിമ്പനകൾ? അവിടെ വെയിലത്ത് നടക്കുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ട്. ഈ എസി മുറിയിലെ തണുപ്പിനേക്കാൾ എത്രയോ നല്ലതാണത്."
അർജുൻ അവളുടെ കൈകളിൽ മെല്ലെ പിടിച്ചു. "നമുക്ക് പോകാം അനന്യ... ഒരിക്കൽ അവിടേക്ക്. പക്ഷെ ഇപ്പോൾ നമ്മുടെ ഈ രഹസ്യ ഡേറ്റിംഗ് ആരെങ്കിലും അറിഞ്ഞാൽ കുമാറിനേക്കാൾ വലിയ ഗോസിപ്പ് ആകും അത്."
അനന്യ നാണത്തോടെ അവനെ നോക്കി ചിരിച്ചു. അവരുടെ പ്രണയം ആ നഗരത്തിലെ തിരക്കുകൾക്കിടയിൽ സുരക്ഷിതമായിരുന്നു…
രാത്രി 10 മണിയോടെ ഓഫീസിലെ ഒഫീഷ്യൽ ഗ്രൂപ്പിൽ ശ്രീനിവാസൻ സാറിന്റെ മെസ്സേജ് എത്തുന്നു.
Sreenivasan Sir: "Great news team! സിദ്ധാർത്ഥ് വർമ്മയുടെ വിടവാങ്ങലിനെ തുടർന്നുണ്ടായ ഒഴിവിലേക്ക് പുതിയ ബോർഡ് മെമ്പറെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ആരാണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. സർപ്രൈസ് ആണ്! നാളെ രാവിലെ 10 മണിക്ക് ടൗൺഹാൾ മീറ്റിംഗിൽ നേരിട്ട് പരിചയപ്പെടാം. എല്ലാവരും സെമി-ഫോർമൽസിൽ എത്തുക."
ഈ മെസ്സേജ് വന്ന ഉടനെ ഗ്രൂപ്പിൽ ഗോസിപ്പുകൾ നിറഞ്ഞു.
Rohit
💬 Comments
View all comments