0%

Chapter Title : അർദ്ധപ്രാണസഖി 2 [Lee child]

Author : Lee child Read All Parts 2.2K

(Dev): "ആരായിരിക്കും? വല്ല വിദേശിയുമാണോ?"

Meera: "സിദ്ധാർത്ഥിനേക്കാൾ ഭീകരൻ ആകാതിരുന്നാൽ മതിയായിരുന്നു."

Sreenivasan Sir: "Wait and watch! ഇത്തവണ ഒരു 'സ്ത്രീ ശക്തി' ആയിരിക്കും കമ്പനിയെ നയിക്കുന്നത് എന്ന് മാത്രം പറയാം.”

ടൗൺഹാൾ മീറ്റിംഗിന്റെ അന്തരീക്ഷം ആകെ പുകയുകയായിരുന്നു. സിദ്ധാർത്ഥിനെയും കുമാറിനെയും പുറത്താക്കിയ ആവേശത്തിൽ ജീവനക്കാർ പുതിയ ബോർഡ് മെമ്പർക്കായി കാത്തിരുന്നു. അർജുനും അനന്യയും മുൻനിരയിൽ തന്നെയുണ്ടായിരുന്നു.

​ശ്രീനിവാസൻ സാർ മൈക്കിന് മുന്നിലെത്തി: "സുഹൃത്തുക്കളേ, നമ്മുടെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നിമിഷമാണിത്. പുതിയ ഡയറക്ഷനും പുതിയ വിഷനുമായി വരുന്ന നമ്മുടെ പുതിയ ബോർഡ് മെമ്പറെ സ്വീകരിക്കാം... മിസിസ് ശാലിനി വിശ്വനാഥൻ!"

​ആ പേര് കേട്ടതും അർജുൻ ഇരുന്ന കസേരയിൽ നിന്ന് ഒന്ന് പിടഞ്ഞു. അവന്റെ കാതുകൾക്ക് വിശ്വസിക്കാനായില്ല. 'ശാലിനി...' ആ പേര് അവന്റെ ഉള്ളിൽ ഒരു വെള്ളിടി പോലെ മുഴങ്ങി. പക്ഷേ അവൻ സ്വയം ആശ്വസിപ്പിച്ചു, 'അല്ല... അത് എന്റെ അമ്മയാകില്ല, ശാലിനി എന്നത് ഒരു സാധാരണ പേര് മാത്രമാണ്.'

​ഹാളിലെ ലൈറ്റുകൾ മങ്ങി. വലിയ സ്ക്രീനിൽ ഒരു വീഡിയോ പ്ലേ ആയി. അതിൽ അതിശക്തയായ ഒരു ബിസിനസ്സ് വുമണിന്റെ നിഴൽ രൂപം കാണാമായിരുന്നു. തകർപ്പൻ മ്യൂസിക്കിന്റെ അകമ്പടിയോടെ സ്റ്റേജിന്റെ വലതുവശത്തുള്ള വാതിൽ തുറക്കപ്പെട്ടു.

​വെളുത്ത ഡിസൈനർ സാരിയുടുത്ത്, കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കവുമായി സ്റ്റേജിലേക്ക് നടന്നു വന്ന ആ രൂപത്തെ കണ്ടതും അർജുന്റെ ശ്വാസം നിലച്ചുപോയി! അവൻ കാണുന്നത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം സ്തംഭിച്ചു.

​അത് ശാലിനിയായിരുന്നു…

അമ്മ….

💬 Comments

View all comments