0%

Chapter Title : അർദ്ധപ്രാണസഖി 2 [Lee child]

Author : Lee child Read All Parts 2.2K

ദേവൂട്ടിന് ഒന്നും മനസ്സിലാകാതിരിക്കാനാണ്..."

​ലക്ഷ്മിയമ്മ (ശബ്ദം ഉയർത്തി): "മിണ്ടി പോവരുത്…ശാലിനി! നാണമില്ലേ നിനക്ക് ? ഓരോന്നു പറഞ്ഞു പറഞ്ഞ് നീ വിശ്വനാഥന്റെ കൂടെ നടത്തുന്ന ഈ നാടകങ്ങൾ ആ കുട്ടി എന്നെങ്കിലും തിരിച്ചറിയും. അന്ന് നീ അവന് എന്ത് മറുപടി നൽകും?"

​അമ്മ മുഖം താഴ്ത്തി നിന്നു. ലക്ഷ്മിയമ്മയുടെ ഉള്ളിൽ കനൽ എരിയുന്നുണ്ടായിരുന്നു. ലക്ഷ്മിയമ്മ വിശ്വനാഥനെ നോക്കി പല്ലുകടിച്ചു.

​ലക്ഷ്മിയമ്മ: "നിങ്ങൾ തമ്മിലുള്ള ഈ 'ബന്ധം'... അത് എന്തുതന്നെയായാലും, ലോകത്തിന് മുന്നിൽ ഇവൾ ഇപ്പോഴും ഫിലിപ്പിന്റെ വിധവയാണ്. ആ കുഞ്ഞിന്റെ മുന്നിലെങ്കിലും ആ അന്തസ്സ് നിനക്ക് കാത്തുസൂക്ഷിച്ചൂടെ വിശ്വനാഥാ? ഇവൾ നിനക്ക് ആരാണെന്ന് എനിക്കറിയാം, പക്ഷേ ആ കുട്ടിക്ക് ഇവൾ അവന്റെ അമ്മ മാത്രമാണ്. അവനെ ഇങ്ങനെ നുണകൾ പറഞ്ഞു പറ്റിക്കുന്നത് ക്രൂരതയാണ്."

​വിശ്വനാഥ്: "അമ്മേ, ശാലിനി ഇപ്പോൾ നിയമപരമായി എന്റെ..." (വിശ്വനാഥ് പറയാൻ വന്നത് ലക്ഷ്മിയമ്മ തടഞ്ഞു).

​ലക്ഷ്മിയമ്മ: " എന്ത് പദവിയായാലും അത് ആ മുറിക്കുള്ളിൽ മതി. പുറത്ത്, ഈ കുഞ്ഞിന്റെ മുന്നിൽ എനിക്ക് നുണയത്തി ആകാൻ വയ്യ. പത്തു മാസത്തെ പ്രൊജക്ടോ മറ്റോ പറഞ്ഞ് നീ ഇവളെ കൊണ്ടുപോകുന്നത് ആ കുട്ടി കാണുന്നുണ്ട്. അവന്റെ ആ ചോദ്യങ്ങൾക്ക് മുന്നിൽ ഉരുകിപ്പോകുന്നത് ഞാനാണ്."

​ഹാളിൽ വലിയൊരു നിശബ്ദത പടർന്നു. ലക്ഷ്മിയമ്മ കരഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്നു. വിശ്വനാഥൻ അമ്മയുടെ തോളിൽ കൈവെച്ച് അവളെ ആശ്വസിപ്പിക്കാൻ നോക്കി.

വീടിനുള്ളിൽ നടക്കുന്ന ഓരോ കാര്യങ്ങളും എന്നെ അസ്വസ്ഥനാക്കാൻ തുടങ്ങിയിരുന്നു. ഓരോ നുണകളും ഓരോ രഹസ്യങ്ങളും പതുക്കെ എന്റെ മുന്നിൽ അഴിഞ്ഞു വീഴുകയായിരുന്നു. ഞാൻ എന്നെത്തന്നെ ആ വീടിനുള്ളിലെ സംഭവങ്ങളിൽ

💬 Comments

View all comments