Chapter Title : അർദ്ധപ്രാണസഖി 2 [Lee child]
അമ്മ എന്നോട് പറഞ്ഞത്."
അമ്മ ഒന്ന് പകച്ചുപോയി. അവരുടെ മുഖത്ത് വല്ലാത്തൊരു ഭാവം മിന്നിമറഞ്ഞു. കൈകൾ വിറയ്ക്കുന്നത് മറയ്ക്കാനെന്ന വണ്ണം അവർ മടിയിലേക്ക് ചേർത്തുപിടിച്ചു. ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവർ പതുക്കെ പറഞ്ഞു:
ലക്ഷ്മിയമ്മ: "ഓ... അതോ... അത്... നല്ല യാത്രയായിരുന്നു മോനേ. നല്ല വിശേഷങ്ങൾ ഉണ്ടായിരുന്നു."
അവർ പെട്ടെന്ന് സംസാരം അവസാനിപ്പിച്ച് അകത്തേക്ക് നടന്നു. പക്ഷേ, ലക്ഷ്മിയമ്മയുടെ ആ വാക്കുകളിൽ ഒരുതരം പതർച്ചയുണ്ടായിരുന്നു. അവരുടെ കണ്ണുകളിൽ ഞാൻ കണ്ടത് അറിവില്ലായ്മയായിരുന്നില്ല, മറിച്ച് എന്തോ വലിയൊരു സത്യം എന്നിൽ നിന്ന് മറച്ചുപിടിക്കാൻ ശ്രമിക്കുന്നതിന്റെ വേദനയായിരുന്നു.
അകത്തെ മുറിയിൽ വസ്ത്രം മാറാനായി പോയതായിരുന്നു ഞാൻ. പെട്ടെന്നാണ് ഹാളിൽ നിന്ന് ലക്ഷ്മിയമ്മയുടെ ശബ്ദം ഉയർന്നത്. സാധാരണ ശാന്തമായി മാത്രം സംസാരിക്കാറുള്ള ലക്ഷ്മിയമ്മയുടെ ആ ശബ്ദത്തിലെ രൂക്ഷത എന്നെ തറച്ചുനിർത്തി. ഞാൻ വാതിലിന് പിന്നിൽ മറഞ്ഞുനിന്നു.
ലക്ഷ്മിയമ്മ വിശ്വനാഥനെയും അമ്മയെയും ശരിക്കും ശകാരിക്കുകയായിരുന്നു.
ലക്ഷ്മിയമ്മ: "വിശ്വനാഥാ... നിന്റെയും ഇവളുടെയും ഈ പേക്കൂത്തുകൾക്കെല്ലാം ഞാൻ കണ്ണടയ്ക്കുന്നത് ഈ തറവാടിന്റെ മാനം ഓർത്താണ്. പക്ഷേ, അതിനിടയിലേക്ക് എന്നെക്കൂടി വലിച്ചിഴയ്ക്കരുത് എന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ?"
വിശ്വനാഥ്: "അമ്മേ... അത് പിന്നെ... സാഹചര്യങ്ങൾ കൊണ്ട് പറഞ്ഞുപോയതാണ്. ദേവൂട്ടിനോട് സത്യം പറയാൻ പറ്റില്ലല്ലോ."
ലക്ഷ്മിയമ്മ: "സാഹചര്യമോ? ഞാൻ കാശിയിലും ഋഷികേശിലും തീർത്ഥയാത്രയ്ക്ക് പോയിരിക്കുകയാണെന്ന് ആ പിഞ്ചുകുഞ്ഞിനോട് നുണ പറഞ്ഞിട്ട്, നിങ്ങൾ രണ്ടുപേരും കൂടി എവിടെയായിരുന്നു? അതിന്റെ കൂടെ ഹോസ്പിറ്റലിൽ പോവാൻ എന്റെ പേര് വേണമായിരുന്നോ നിനക്ക് നുണ പറയാൻ?"
അമ്മയുടെ ശബ്ദം അപ്പോൾ വളരെ താഴ്ന്നായിരുന്നു കേട്ടത്.
ശാലിനി: "അമ്മേ... സോറി . വിശ്വേട്ടൻ പറഞ്ഞത്
💬 Comments
View all comments