Chapter Title : അർദ്ധപ്രാണസഖി 3 [Lee child]
എന്തെങ്കിലും പ്രത്യേകതകൾ?"
നിഷാന്ത്: "അങ്ങേയറ്റം അന്തർമുഖൻ (Extremely introvert). സയൻസിനോട് വല്ലാത്തൊരു അഭിനിവേശമായിരുന്നു. മറ്റുള്ളവരുമായി ഇടപഴകാൻ അയാൾക്ക് വലിയ താല്പര്യമില്ലായിരുന്നു (Poor in socialization). ചില സമയത്ത് അയാൾ ഒരുതരം 'Benevolent Confraternity' (കാരുണ്യം നിറഞ്ഞ സൗഹൃദം) കാണിക്കുമായിരുന്നു. പക്ഷേ അതൊക്കെ വെറും മുഖംമൂടിയായിരുന്നു എന്നാണ് പോലീസ് അന്ന് സംശയിച്ചത്."
കുറച്ചു സമയം കഴിഞ്ഞപ്പോൾ നിഷാന്ത് വീണ്ടും മെസ്സേജ് അയച്ചു.
നിഷാന്ത്: "ഹേയ് അർജുൻ... നീ ശ്രദ്ധിച്ചോ? അയാൾ വല്ലാതെ വേഗത്തിൽ കണ്ണ് ചിമ്മുന്നുണ്ട് (Blinking too fast). അതൊരു അസുഖമാണോ അതോ പേടിച്ചിട്ടാണോ?"
അർജുൻ സൂം ചെയ്ത വീഡിയോയിലേക്ക് കണ്ണുനട്ടു.
അർജുൻ: "അതെ... നീ പറഞ്ഞത് ശരിയാണ്. അതൊരു സ്വാഭാവികമായ കണ്ണ് ചിമ്മലല്ല."
അർജുൻ ആ വിഷ്വലുകൾ ഒന്നുകൂടി വിശകലനം ചെയ്തു. ആ മനുഷ്യന്റെ കണ്ണ് ചിമ്മുന്നതിന്റെ ആവൃത്തിയും (Frequency), അയാൾ മേശപ്പുറത്ത് വിരലുകൾ കൊണ്ട് താളം പിടിക്കുന്നതും ഒരേ താളത്തിലാണെന്ന് അവൻ തിരിച്ചറിഞ്ഞു. പെട്ടെന്ന് അർജുന്റെ തലയിൽ ഒരു മിന്നൽ പിണർ പാഞ്ഞു!
അർജുൻ: "ഓ ഷിറ്റ്!!! (Oh shit!!!)... അപ്പോൾ അതായിരുന്നല്ലേ കാര്യം!"
അവൻ ആവേശത്തോടെ കീബോർഡിൽ ടൈപ്പ് ചെയ്യാൻ തുടങ്ങി.
അർജുൻ: "നിഷാന്ത്... അയാൾ വെറുതെ കണ്ണ് ചിമ്മുകയല്ല! അതൊരു രഹസ്യഭാഷയാണ്. അയാൾ മോഴ്സ് കോഡ് (Morse Code) ഉപയോഗിക്കുകയാണ്! ചോദ്യം ചെയ്യലിൽ അയാൾ മിണ്ടാതിരുന്നിട്ടും, ക്യാമറയിലേക്ക് നോക്കി അയാൾ ആ കൊലപാതകത്തിന്റെ രഹസ്യം ലോകത്തോട് വിളിച്ചു പറയുകയായിരുന്നു. ഒരു സയൻസ് പ്രേമിയായ, അധികം സംസാരിക്കാത്ത അയാൾക്ക് തന്റെ ബുദ്ധി തെളിയിക്കാൻ ഇതിലും വലിയൊരു വഴിയില്ല."
അർജുൻ ആ കണ്ണ് ചിമ്മലുകൾ
💬 Comments
View all comments