Chapter Title : അർദ്ധപ്രാണസഖി 3 [Lee child]
തന്റെ ഫോണെടുത്ത് ഒരു നമ്പറിൽ ഡയൽ ചെയ്തു..
"സാലിനി, നീ എന്താണ് ഈ ചെയ്യുന്നത്?" മാധവൻ മേനോൻ പരിഭ്രമത്തോടെ ചോദിച്ചു.
സാലിനി അത് ശ്രദ്ധിക്കാതെ ഫോണിലൂടെ സംസാരിച്ചു: "ഹലോ വികാസ് , എനിക്ക് ഉടനടി ഒരു എൻക്രിപ്ഷൻ ബ്രേക്ക് ചെയ്യണം. നമ്മുടെ കമ്പനിയിലെ ഒരു എംപ്ലോയിയുടെ പ്രൊഫൈൽ ലോക്ക് ചെയ്തിരിക്കുകയാണ്. ഞാൻ ലിങ്ക് ഇപ്പോൾ അയക്കാം, എനിക്ക് അഞ്ചു മിനിറ്റിനുള്ളിൽ റിസൾട്ട് വേണം."
അവൾ ഫോൺ വെച്ച ഉടനെ മാധവൻ മേനോൻ അവളുടെ കയ്യിൽ പിടിച്ചു. "വേണ്ട സാലിനി! ഇത് നിയമവിരുദ്ധമാണ്. ഒരു പ്രൈവറ്റ് ഹാക്കറെ ഉപയോഗിച്ച് നമ്മുടെ സ്വന്തം കമ്പനിയുടെ സെർവർ ഹാക്ക് ചെയ്യുന്നത് വലിയ പ്രശ്നമാകും. ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അറിഞ്ഞാൽ നമ്മൾ ഉത്തരം പറയേണ്ടി വരും."
"എനിക്ക് നിയമങ്ങളെക്കുറിച്ച് ഇപ്പോൾ ആകുലതയില്ല മാധവൻ," സാലിനി കൈകൾ വിടുവിച്ചു കൊണ്ട് പറഞ്ഞു. "എന്റെ കണ്ണിൽ നോക്കി എന്നെ 'മാഡം' എന്ന് വിളിച്ച് പരിഹസിക്കുന്ന ആ പയ്യൻ ആരാണെന്ന് എനിക്ക് അറിഞ്ഞേ തീരൂ. ഈ എൻക്രിപ്ഷൻ ഒരു സാധാരണ കാര്യമല്ല. നമ്മുടെ സെക്യൂരിറ്റി സിസ്റ്റത്തിന് മുകളിൽ മറ്റൊരു ലെയർ അവൻ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അത് എന്തിനാണ്?"
"സാലിനി, നീ വെറുതെ സംശയിക്കുകയാണ്," മാധവൻ മേനോൻ ശാന്തനാകാൻ ശ്രമിച്ചു. "അവൻ ഒരുപക്ഷേ നല്ലൊരു ടെക്കി ആയിരിക്കും, അതുകൊണ്ട് തന്റെ പ്രൈവസിക്ക് വേണ്ടി ചെയ്തതാകാം. നീ ഇത് ഇത്ര വലിയ കാര്യമാക്കരുത്."
പെട്ടെന്ന് സാലിനിയുടെ ഫോണിലേക്ക് ഹാക്കറായ വിക്രമിന്റെ കോൾ വന്നു. സാലിനി സ്പീക്കർ ഓൺ ചെയ്തു.
"മാഡം... ഐ ആം സോറി. ഇത് എനിക്ക് ചെയ്യാൻ പറ്റില്ല," വികാസിന്റെ ശബ്ദത്തിൽ ഭയം നിഴലിച്ചിരുന്നു.
"എന്താ? നിനക്ക് ഇതിനുള്ള പണം ഞാൻ തരാമെന്ന് പറഞ്ഞല്ലോ," സാലിനി ദേഷ്യപ്പെട്ടു.
"ഇത് പണത്തിന്റെ പ്രശ്നമല്ല മാഡം. ഞാൻ ഈ എൻക്രിപ്ഷൻ തൊട്ടപ്പോൾ തന്നെ എന്റെ സിസ്റ്റം റിവേഴ്സ് ട്രാക്ക് ചെയ്യപ്പെട്ടു. ഇത് ഡിഫൻസ് ലെവൽ സെക്യൂരിറ്റിയാണ്. ഇതിൽ കൂടുതൽ മുന്നോട്ട് പോയാൽ എന്റെ ഐ.പി അഡ്രസ്സ് ബ്ലോക്ക് ചെയ്യപ്പെടും. ഈ ഡാറ്റ പ്രൊട്ടക്ട് ചെയ്തിരിക്കുന്നത് ഒരു പ്രൈവറ്റ് സെർവർ വഴിയല്ല, മറിച്ച്
💬 Comments
View all comments