Chapter Title : അർദ്ധപ്രാണസഖി 3 [Lee child]
കാര്യമാക്കരുത്."
പെട്ടെന്ന് സാലിനിയുടെ ഫോണിലേക്ക് ഹാക്കറായ വിക്രമിന്റെ കോൾ വന്നു. സാലിനി സ്പീക്കർ ഓൺ ചെയ്തു.
"മാഡം... ഐ ആം സോറി. ഇത് എനിക്ക് ചെയ്യാൻ പറ്റില്ല," വികാസിന്റെ ശബ്ദത്തിൽ ഭയം നിഴലിച്ചിരുന്നു.
"എന്താ? നിനക്ക് ഇതിനുള്ള പണം ഞാൻ തരാമെന്ന് പറഞ്ഞല്ലോ," സാലിനി ദേഷ്യപ്പെട്ടു.
"ഇത് പണത്തിന്റെ പ്രശ്നമല്ല മാഡം. ഞാൻ ഈ എൻക്രിപ്ഷൻ തൊട്ടപ്പോൾ തന്നെ എന്റെ സിസ്റ്റം റിവേഴ്സ് ട്രാക്ക് ചെയ്യപ്പെട്ടു. ഇത് ഡിഫൻസ് ലെവൽ സെക്യൂരിറ്റിയാണ്. ഇതിൽ കൂടുതൽ മുന്നോട്ട് പോയാൽ എന്റെ ഐ.പി അഡ്രസ്സ് ബ്ലോക്ക് ചെയ്യപ്പെടും. ഈ ഡാറ്റ പ്രൊട്ടക്ട് ചെയ്തിരിക്കുന്നത് ഒരു പ്രൈവറ്റ് സെർവർ വഴിയല്ല, മറിച്ച് ഹൈ-ലെവൽ ഗവൺമെന്റ് പ്രോട്ടോക്കോൾസ് ഉപയോഗിച്ചാണ്. നിങ്ങൾ ആരെയാണ് ഈ തിരയുന്നത്?"
സാലിനിടെ കയ്യിൽ നിന്ന് ഫോൺ താഴെ വീണു. മാധവൻ മേനോൻ ഒന്നും മിണ്ടാതെ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു. അർജുൻ ആ ഓഫീസിന്റെ പടികൾ ഇറങ്ങി പോകുന്നത് അവർ രണ്ടുപേരും കണ്ടു….
അർജുൻ സ്റ്റെപ്പിറങ്ങി താഴേക്ക് വരുമ്പോൾ മൊബൈൽ അലാറം അടിച്ചു..
Unknown Authorization..
വിക്രം സാലിനിക്ക് വേണ്ടി അർജുന്റെ ഡാറ്റ ചോർത്താൻ ശ്രമിച്ച അതേ നിമിഷം തന്നെ, അർജുൻ ആ സിഗ്നലിനെ തിരിച്ചു പിന്തുടർന്നു (Reverse Hack). വിക്രമിന്റെ സ്ക്രീൻ പെട്ടെന്ന് കറുത്തു ഇരുണ്ടു. അതിൽ ഒരു മെക്കാനിക്കൽ ശബ്ദം മുഴങ്ങി.
വിക്രം പരിഭ്രാന്തനായി തന്റെ കീബോർഡിൽ അടിച്ചു. പക്ഷേ അവന്റെ സിസ്റ്റത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. സ്പീക്കറിലൂടെ ആ ഗാംഭീര്യമുള്ള മെക്കാനിക്കൽ ശബ്ദം കേട്ടു:
#"നിന്റെ പരിധികൾ തിരിച്ചറിയുക. അനുവാദമില്ലാതെ തുറക്കാൻ ശ്രമിക്കുന്ന
💬 Comments
View all comments