Chapter Title : അർദ്ധപ്രാണസഖി 3 [Lee child]
വാതിലുകൾ നിനക്ക് തന്നെ വിനയാകും."#
വിക്രം വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു, "നീ... നീ ആരാണ്?"
അർജുൻ തന്റെ ഫോണിലൂടെ വിക്രമിനെ നേരിട്ട് വിളിച്ചു. മറുതലയ്ക്കൽ ഫോൺ എടുത്ത വിക്രമിനോട് അർജുൻ ശാന്തനായി സംസാരിക്കാൻ തുടങ്ങി.
"വിക്രം, പ്രായം 28. താമസം ബാംഗ്ലൂർ, ഇന്ദിരാനഗർ തേർഡ് മെയിൻ. നിന്റെ അക്കൗണ്ടിൽ ഇപ്പോൾ കൃത്യം 4.5 ലക്ഷം രൂപയുണ്ട്. കഴിഞ്ഞ മാസം നീ ചെയ്ത ഡാർക്ക് വെബ് ട്രാൻസാക്ഷന്റെ വിവരങ്ങൾ എന്റെ കയ്യിലുണ്ട്."
വിക്രം തകർന്നുപോയി. "സർ... എന്നോട് ക്ഷമിക്കണം. ഞാൻ സാലിനി മാഡം പറഞ്ഞിട്ട് ചെയ്തതാണ്."
ഒരു ചിരിയോടു കൂടിയുള്ള മറുപടി . "ഒരു ഹാക്കർക്ക് ഏറ്റവും വലിയ ആയുധം അവന്റെ Anonymity ആണ് വിക്രം. അത് നഷ്ടപ്പെട്ടാൽ നീ വെറുമൊരു പൂജ്യം മാത്രമാണ്. നിന്റെ എല്ലാ സ്വകാര്യ വിവരങ്ങളും ഇപ്പോൾ എന്റെ വിരൽത്തുമ്പിലുണ്ട്. ഇനിയൊരിക്കൽ കൂടി എന്റെ പ്രൊഫൈലിലേക്ക് എത്തിനോക്കാൻ ശ്രമിച്ചാൽ, നിന്റെ ഐഡന്റിറ്റി ഞാൻ പബ്ലിക് ആക്കും. അതോടെ നിന്റെ കരിയർ അവസാനിക്കും."
വിക്രം വിറയലോടെ ഫോൺ കട്ട് ചെയ്തു. അവൻ ഉടനെ തന്നെ സാലിനിയെ വിളിച്ച് തനിക്ക് ഈ കേസിൽ സഹായിക്കാൻ കഴിയില്ലെന്ന് അറിയിച്ചു…
വിക്രമിന്റെ ഫോൺ കോൾ കട്ടായതോടെ സാലിനി ആകെ തകർന്നുപോയി. തന്റെ സാമ്രാജ്യത്തിലെ സുരക്ഷാ മതിലുകൾ ഇത്ര വേഗം തകരുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. സാലിനി രൂക്ഷമായി മാധവൻ മേനോനെ നോക്കി.
"മാധവൻ, നീ എന്തൊക്കെയോ മറയ്ക്കുന്നുണ്ട്," സാലിനി മേശയിൽ കൈകൾ ഊന്നി കൊണ്ട് പറഞ്ഞു. "ആരാണവൻ? ഒരു സാധാരണ അനലിസ്റ്റിന് ഡിഫൻസ് ലെവൽ സെക്യൂരിറ്റി
💬 Comments
View all comments