Chapter Title : അർദ്ധപ്രാണസഖി 3 [Lee child]
നീ ഇപ്പോൾ പേടിക്കണ്ട. അവൻ ആരായാലും ശരി, ഈ ചിപ്പ് സംസാരിക്കും. നമ്മുടെ ഫോറൻസിക് ലാബിലെ ഒരു സുഹൃത്ത് വഴി ഇതിലെ വിവരങ്ങൾ വീണ്ടെടുക്കാൻ ഞാൻ ശ്രമിക്കാം. നീ നാളെ വൈകുന്നേരം വരെ ഒന്ന് കാത്തിരിക്കൂ. ഇതിന്റെ റിസൾട്ട് കിട്ടിയാലുടൻ ഞാൻ നിന്നെ വിളിക്കാം."
നിരഞ്ജന ആ കവർ തന്റെ ബാഗിൽ ഭദ്രമായി വെച്ചു. അർജുന്റെ ആ 'പാലക്കാട്' ബന്ധവും ഈ പുതിയ ഡിജിറ്റൽ തെളിവുകളും തമ്മിൽ എന്തോ വലിയൊരു കണ്ണിയുണ്ടെന്ന് അവൾക്ക് ഉറപ്പായിരുന്നു.
നിരഞ്ജന: "പക്ഷേ ഒരു കാര്യം... അർജുനോട് നീ പഴയതുപോലെ തന്നെ പെരുമാറണം. നിനക്ക് അവനെ സംശയമാണെന്ന് അവൻ അറിയരുത്. അവൻ വളരെ ബുദ്ധിമാനാണ്, ഒരു ചെറിയ മാറ്റം കണ്ടാൽ പോലും അവൻ ജാഗ്രത പാലിക്കും."
അനന്യ സമ്മതം മൂളി അവിടെ നിന്നിറങ്ങി. പിന്നീട് മനസ്സിൽ ചോദ്യങ്ങൾ മാത്രമായിരുന്നു…
അടുത്ത ദിവസം രാവിലെ അനന്യ ഓഫീസിലെത്തിയത് വല്ലാത്തൊരു അസ്വസ്ഥതയോടെയാണ്. നിരഞ്ജനയുടെ കോളിനായി കാത്തിരിക്കുകയായിരുന്നു അവൾ. പതിവുപോലെ അർജുന്റെ ഡെസ്കിന് മുന്നിലൂടെ നടന്ന അവൾ പെട്ടെന്ന് നിന്നു. അർജുന്റെ ക്യൂബിക്കിൾ ഒഴിഞ്ഞുകിടക്കുന്നു. അവന്റെ ലാപ്ടോപ്പോ ബാഗോ അവിടെയില്ല.
അനന്യ നേരെ ശ്രീനിവാസൻ സാറിന്റെ ക്യാബിനിലേക്ക് നടന്നു.
അനന്യ: "സർ, അർജുൻ ഇന്ന് വന്നിട്ടില്ലേ? അവന്റെ സീറ്റിൽ ആരെയും കാണുന്നില്ല."
ശ്രീനിവാസൻ സർ: (ഫയലിൽ നിന്ന് തലയുയർത്താതെ) "ഓ അനന്യയാണോ... അർജുൻ ഇന്ന് രാവിലെ എന്നെ വിളിച്ചിരുന്നു. നമ്മുടെ ആ പുതിയ പ്രൊജക്റ്റിന്റെ ഭാഗമായി ചില 'ഡാറ്റാ വെരിഫിക്കേഷനുകൾക്ക്' വേണ്ടി അവൻ പുറത്തുപോയിരിക്കുകയാണ്. ചില ഇൻവെന്ററി ചെക്കപ്പുകൾ ഉണ്ടെന്ന് അവൻ പറഞ്ഞു."
അനന്യ: "പക്ഷേ സർ, സാധാരണ വെരിഫിക്കേഷൻ ഒക്കെ ലാപ്ടോപ്പ് വഴി ഇവിടെ ഇരുന്ന് ചെയ്യാവുന്നതല്ലേയുള്ളൂ? അവൻ എവിടേക്കാണെന്ന് പറഞ്ഞോ?"
ശ്രീനിവാസൻ സർ: "അവൻ അങ്ങനെ ഡീറ്റെയിൽ ആയിട്ടൊന്നും പറഞ്ഞില്ല. പക്ഷേ ബോർഡ് മെമ്പർ ശാലിനി മാഡത്തിന് ചില റിപ്പോർട്ടുകൾ അർജന്റായി വേണമെന്ന് അവൻ സൂചിപ്പിച്ചു. എന്താ അനന്യ, വല്ല പ്രശ്നവുമുണ്ടോ?"
അനന്യ: "ഇല്ല സർ... ഒന്നുമില്ല. ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളൂ."
അനന്യ പുറത്തിറങ്ങി. 'ശാലിനി മാഡത്തിന് വേണ്ടിയാണോ അവൻ പോയത്? അതോ അത് വെറുമൊരു
💬 Comments
View all comments