0%

Chapter Title : അർദ്ധപ്രാണസഖി 3 [Lee child]

Author : Lee child Read All Parts 1956

ആണി പോലെ തറച്ചു:

​"Celebrating my one and only son's birthday in two days! My pride, my joy... Vikram."

(എന്റെ ഏക മകന്റെ ജന്മദിനം രണ്ടു ദിവസത്തിനുള്ളിൽ ആഘോഷിക്കുന്നു! എന്റെ അഭിമാനം, എന്റെ സന്തോഷം... വിക്രം.)

​"One and only son..."

​അർജുൻ ആ വരികൾ ആവർത്തിച്ചു വായിച്ചു. അവന്റെ കൈകൾ മുറുക്കി പിടിച്ചു. വർഷങ്ങൾക്ക് മുൻപ് ഇതേ അമ്മയുടെ കൈപിടിച്ച് നടന്ന, അവൾക്ക് വേണ്ടി വിശപ്പടക്കി കാത്തിരുന്ന ആ പഴയ 'ദേവ്' എന്ന കുട്ടി അവളുടെ ഓർമ്മകളിൽ പോലുമില്ല. അവനെ അവൾ എന്നേ കൊന്നു കുഴിച്ചുമൂടിയിരിക്കുന്നു. അവൾക്ക് ഇപ്പോൾ ഒരേയൊരു മകനേയുള്ളൂ—വിശ്വനാഥന്റെ മകൻ, വിക്രം.

രാത്രിയുടെ നിശബ്ദതയിൽ അനന്യ നിരഞ്ജനയെ കാണാൻ അവളുടെ താൽക്കാലിക താമസസ്ഥലത്തെത്തി. കോഫി ഷോപ്പിൽ വെച്ച് അർജുൻ ചവിട്ടിപ്പൊട്ടിച്ച ആ ഫോണിന്റെ അവശിഷ്ടങ്ങൾ ഒരു ചെറിയ കവറിലാക്കി അവൾ കയ്യിൽ കരുതിയിരുന്നു.

​അനന്യ: (പരിഭ്രമത്തോടെ) "നിരഞ്ജനാ... നീ അന്ന് പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നുന്നു. അർജുൻ നമ്മൾ വിചാരിക്കുന്ന ആളല്ല. അവൻ എന്തൊക്കെയോ വലിയ കാര്യങ്ങൾ ഒളിപ്പിച്ചു വെക്കുന്നുണ്ട്."

​അനന്യ ആ ഇടവഴിയിൽ വെച്ച് കണ്ട കാര്യങ്ങളും, അർജുൻ സംസാരിച്ച നിഗൂഢമായ ഭാഷയെക്കുറിച്ചും നിരഞ്ജനയോട് വിവരിച്ചു. ശേഷം, തന്റെ കയ്യിലുണ്ടായിരുന്ന ആ ഫോൺ കഷ്ണങ്ങൾ നിരഞ്ജനയ്ക്ക് കൈമാറി.

​അനന്യ: "ഇതാ... അവൻ ആ ഫോൺ തകർത്തെങ്കിലും ഇതിന്റെ ചില സർക്യൂട്ട് ബോർഡുകളും ഒരു ചിപ്പും എനിക്ക് കിട്ടി. ഇതൊന്ന് പരിശോധിക്കാൻ നിനക്ക് പറ്റുമോ?"

​നിരഞ്ജന ആ കവർ വാങ്ങി ഓരോ ഭാഗങ്ങളും സൂക്ഷ്മമായി പരിശോധിച്ചു. ഒരു പോലീസുകാരിയുടെ കൃത്യതയോടെ അവൾ അത് നിരീക്ഷിച്ചു.

​നിരഞ്ജന: "ഇത് സാധാരണ ഒരു മൊബൈൽ ഫോൺ അല്ല അനന്യ. ഇതൊരു എൻക്രിപ്റ്റഡ് കമ്മ്യൂണിക്കേഷൻ ഡിവൈസ് (Encrypted device) ആണ്. ട്രേസ് ചെയ്യാൻ പറ്റാത്ത തരം സാറ്റലൈറ്റ് ലിങ്കുകൾ ഇതിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അവൻ ആരോടാണ് സംസാരിച്ചത് എന്ന് നമുക്ക് കണ്ടെത്തണം."

​അനന്യയുടെ മുഖത്ത് ഭയം നിഴലിച്ചു. "അവൻ ഒരു കുറ്റവാളിയാണോ നിരഞ്ജനാ? സ്മഗ്ലിംഗിനെക്കുറിച്ചും സോഫ്റ്റ്‌വെയറിനെക്കുറിച്ചും ഒക്കെയാണ് അവൻ സംസാരിച്ചത്."

​നിരഞ്ജന: "അനന്യ,

💬 Comments

View all comments