Chapter Title : അർദ്ധപ്രാണസഖി 3 [Lee child]
തെളിയാതെ കിടക്കുന്ന ഒരു പഴയ കേസ് (Cold Case) സോൾവ് ചെയ്യാൻ നിന്റെ സഹായം വേണം. ഞാൻ ഇപ്പോൾ നിനക്കൊരു വീഡിയോ ക്ലിപ്പ് അയച്ചിട്ടുണ്ട്. അതൊന്ന് നോക്ക്."
അടുത്ത നിമിഷം അർജുന്റെ സ്ക്രീനിൽ ഒരു വീഡിയോ ഫയൽ പ്രത്യക്ഷപ്പെട്ടു. അവൻ അത് ഡൗൺലോഡ് ചെയ്ത് പ്ലേ ചെയ്തു. പക്ഷേ നിരാശയായിരുന്നു ഫലം. വീഡിയോ അങ്ങേയറ്റം വികലമായിരുന്നു (Distorted). പിക്സലുകൾ പൊട്ടി, ദൃശ്യങ്ങൾ വ്യക്തമല്ലാതെ വല്ലാത്തൊരു ശബ്ദത്തോടെയാണ് അത് നീങ്ങുന്നത്.
അർജുൻ ദേഷ്യത്തോടെ ചോദിച്ചു.
അർജുൻ: "ഇതുകൊണ്ട് ഞാൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത്? ഇതിൽ ഒന്നും കാണാൻ പോലുമില്ലല്ലോ!"
നിഷാന്ത്: "അതാണ് നിന്റെ ജോലി ബ്രോ. നിനക്ക് മാത്രമേ ഇത് ക്ലിയർ ചെയ്ത് എടുക്കാൻ പറ്റൂ. ആ വിഷ്വലുകൾക്കിടയിൽ എവിടെയോ ആ പ്രതിയുടെ മുഖമുണ്ട്. നിന്റെ കൈവശമുള്ള ആ അഡ്വാൻസ്ഡ് ടൂളുകൾ ഉപയോഗിച്ച് ഇതൊന്ന് തെളിച്ചെടുക്ക്. മേക്ക് ഇറ്റ് ക്ലിയർ, ബ്രോ!"
അർജുൻ ആ വീഡിയോ ഫയലിലേക്ക് സൂക്ഷിച്ചു നോക്കി.
നിഷാന്തിന്റെ വെല്ലുവിളി അർജുൻ ഏറ്റെടുത്തു. അവൻ തന്റെ ലാപ്ടോപ്പിന് മുന്നിൽ ഉറക്കമിളച്ചിരുന്നു. ആധുനികമായ ഫോറൻസിക് സോഫ്റ്റ്‌വെയറുകളും അൽഗോരിതങ്ങളും ഉപയോഗിച്ച് അവൻ ആ വീഡിയോയിലെ ഓരോ പിക്സലിനെയും പുനർനിർമ്മിക്കാൻ തുടങ്ങി.
അർജുൻ: "എനിക്ക് 2 മണിക്കൂർ സമയം തരൂ..." അവൻ നിഷാന്തിന് മെസ്സേജ് അയച്ചു.
രണ്ട് മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിനൊടുവിൽ, ആ വികലമായ വീഡിയോ തെളിഞ്ഞു വന്നു. ഓഡിയോയിലെ ഇരച്ചിലുകൾ മാറി വ്യക്തമായ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. പക്ഷേ, സ്ക്രീനിൽ തെളിഞ്ഞ ദൃശ്യം അർജുനെപ്പോലും ഒന്ന് നടുക്കി.
വീഡിയോയിലെ ദൃശ്യം:
ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ മുഖഭാവമുള്ള
💬 Comments
View all comments