Chapter Title : അർദ്ധപ്രാണസഖി 4 [Lee child] [Climax]
കൃത്യം മൂന്നാം ദിവസം തന്നെ അനന്യയും നിരഞ്ജനയും അവിടെയെത്തി.
ആശ്രമത്തിന്റെ കവാടത്തിൽ വെച്ച് നിരഞ്ജന തന്റെ കയ്യിലുണ്ടായിരുന്ന ആ വറീപ്പും അതിലെ നമ്പറും അവിടെയുള്ള അധികൃതർക്ക് കാണിച്ചുകൊടുത്തു. ആ നമ്പർ കണ്ടതും അവരുടെ ഭാവം മാറി. ബഹുമാനപുരസ്സരം അവർ അവരെ അകത്തേക്ക് ക്ഷണിച്ചു.
"അല്പം കാത്തിരിക്കൂ... അവർ ഇപ്പോൾ വരും," ഒരു അന്തവാസി പറഞ്ഞു.
കുറച്ചു സമയത്തിന് ശേഷം, വെള്ള വസ്ത്രം ധരിച്ച, ഏകദേശം എഴുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അവരുടെ അടുത്തേക്ക് നടന്നു വന്നു. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും അവരുടെ കണ്ണുകളിൽ വല്ലാത്തൊരു ചടുലതയും ചൈതന്യവും ഉണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവർ അവരെ ആദരവോടെ വിളിച്ചു: "ലക്ഷ്മിയമ്മേ... ദാ ഇവർ വന്നല്ലോ."
അനന്യ ആ മുഖത്തേക്ക് നോക്കി സ്തബ്ധയായി നിന്നുപോയി. തന്റെ മുന്നിൽ നിൽക്കുന്നത് മറ്റാരുമല്ല, വിശ്വനാഥന്റെ സ്വന്തം അമ്മ ലക്ഷ്മിയമ്മയാണ്! വിശ്വനാഥന്റെ വീട്ടിലെ ആൽബങ്ങളിൽ താൻ കണ്ടിട്ടുള്ള അതേ മുഖം. വർഷങ്ങൾക്ക് മുമ്പ് വിശ്വനാഥൻ ഉപേക്ഷിച്ച, തന്റെ മകന്റെ ക്രൂരതകൾ കണ്ട് വീടുവിട്ടിറങ്ങിയ ആ വയോധിക.
ലക്ഷ്മിയമ്മ അനന്യയുടെ അടുത്തേക്ക് വന്നു. അവരുടെ ചുളിവു വീണ കൈകൾ കൊണ്ട് അനന്യയുടെ മുഖം തഴുകി. വാത്സല്യത്തോടെ അവർ പതുക്കെ പറഞ്ഞു:
"ഓ... ദേവൂട്ടൻ പറഞ്ഞ ആ കുട്ടി നീയാണല്ലേ? നിന്നെക്കുറിച്ച് അവൻ എന്നോട് ഒരുപാട് സംസാരിച്ചിട്ടുണ്ട് മോളേ..."
അനന്യയുടെ കണ്ണുകൾ നിറഞ്ഞു. 'ദേവൂട്ടൻ'... അർജുൻ തന്റെ മുത്തശ്ശിയുടെ അരികിൽ പോലും ഒരു ഏജന്റായല്ല, പഴയ ആ ചെറിയ കുട്ടിയായാണ് എത്തിയിരുന്നത്.
ലക്ഷ്മിയമ്മ തുടർന്നു: "എന്റെ മകൻ ചെയ്ത പാപങ്ങൾക്ക് എനിക്ക് മാപ്പില്ല മോളേ. അവൻ എന്നെ ഈ
💬 Comments
View all comments