Chapter Title : അർദ്ധപ്രാണസഖി 4 [Lee child] [Climax]
ആശ്രമത്തിൽ ഉപേക്ഷിച്ചു. പക്ഷേ എന്റെ കൊച്ചുമകൻ... ദേവൂട്ടൻ... അവൻ എന്നെ എന്നും വന്നു കാണുമായിരുന്നു. തന്റെ ദൗത്യം തീർന്നാൽ നിന്നെ എന്റെ അടുത്തേക്ക് അയക്കുമെന്ന് അവൻ പറഞ്ഞിരുന്നു. ഇനി എനിക്ക് ആ മകന്റെ അടുത്തേക്ക് പോകാൻ കഴിയില്ല."
അവർ അനന്യയുടെ കൈ മുറുകെ പിടിച്ചു കൊണ്ട് ചോദിച്ചു: "മോളേ... എനിക്ക് നിന്റെ കൂടെ താമസിക്കാമോ? നിന്റെ അമ്മയായി?"
അനന്യയ്ക്ക് വാക്കുകൾ കിട്ടിയില്ല. താൻ അനാഥയാണെന്ന് അർജുനോട് പറഞ്ഞ ആ രാത്രിയിൽ, അവൻ നൽകിയ വാക്ക് അവൻ പാലിച്ചിരിക്കുന്നു. ശാലിനിയെയല്ല, പകരം സ്നേഹം മാത്രം അറിയാവുന്ന ലക്ഷ്മിയമ്മയെയാണ് അവൻ അവൾക്ക് അമ്മയായി നൽകിയത്.
അനന്യ വിറയ്ക്കുന്ന കൈകളോടെ ആ വൃദ്ധയെ കെട്ടിപ്പിടിച്ചു. അർജുൻ എന്ന ദേവ് ഇപ്പോൾ എവിടെയായിരുന്നാലും, അവൻ നൽകിയ സ്നേഹത്തിന്റെ ഈ തണൽ എന്നും തന്റെ കൂടെയുണ്ടാകുമെന്ന് അവൾ തിരിച്ചറിഞ്ഞു.
ജയിലിലെ ഇരുമ്പഴികൾക്കിടയിലൂടെ വിശ്വനാഥനെ കണ്ട ശാലിനി നടുങ്ങിപ്പോയി. പഴയ ആഡംബരവും ഗമയുമെല്ലാം മാഞ്ഞ്, വെളുത്ത ജയിൽ വസ്ത്രത്തിൽ തളർന്നിരിക്കുന്ന വിശ്വനാഥൻ. ശാലിനിയെ കണ്ടതും വിറയ്ക്കുന്ന കൈകളോടെ അയാൾ സംസാരിക്കാൻ തുടങ്ങി. ആ രാത്രിയിലെ മാസ്ക്വറേഡ് പാർട്ടിക്ക് മുമ്പ് നടന്ന ചില ഭീകരമായ സത്യങ്ങളാണ് അയാൾക്ക് വെളിപ്പെടുത്താനുണ്ടായിരുന്നത്.
വിശ്വനാഥൻ: (തകർന്ന സ്വരത്തിൽ) "ശാലിനി... നീ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ. ആ രാത്രി... ഞാൻ എയർപോർട്ടിൽ ലാൻഡ് ചെയ്‌ത തലേദിവസം... എന്നെ ആരോ തട്ടിക്കൊണ്ടുപോയിരുന്നു."
ശാലിനി അത്ഭുതത്തോടെ നോക്കി. വിശ്വനാഥൻ ആ ഓർമ്മകളിലേക്ക് പോയി.
ഫ്ലാഷ്ബാക്ക്:
ഒരു വിജനമായ ഗോഡൗണിൽ കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു വിശ്വനാഥൻ. മുന്നിൽ ഇരുട്ടിൽ മറഞ്ഞുനിൽക്കുന്ന ഒരാൾ. അയാളുടെ മുഖം കാണാൻ കഴിയില്ല.
💬 Comments
View all comments