0%

Chapter Title : അർദ്ധപ്രാണസഖി 4 [Lee child] [Climax]

Author : Lee child Read All Parts 3.3K

അയാൾ പറഞ്ഞ കാര്യങ്ങൾ... വിശ്വനാഥൻ വിയർക്കുന്നുണ്ടായിരുന്നു.

കാറിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് നടക്കുമ്പോൾ അയാൾ ആയാസപ്പെട്ട് തന്റെ മുഖത്തെ ഭയം മറച്ചു. ഒരു കപടമായ പുഞ്ചിരി മുഖത്ത് വരുത്തി.

വാതിൽ തുറന്നതും മൂത്ത മകൾ മാളവിക ഓടിവന്ന് അയാളെ കെട്ടിപ്പിടിച്ചു. "പപ്പാ... ഇത്രയും ലേറ്റ് ആയോ? ഞങ്ങൾ എപ്പോഴേ നോക്കിയിരിക്കുവാ!"

അവളുടെ കൂടെ വിക്രമും ഉണ്ടായിരുന്നു. വിക്രം ഗൗരവത്തോടെ ഒന്ന് തലയാട്ടി. ഇളയ മകൾ ദിയ ഓടിവന്ന് അയാളുടെ കയ്യിൽ തൂങ്ങി. "പപ്പാ, എന്റെ ഗിഫ്റ്റ് എവിടെ? നാളെ ശാലിനി ആന്റിയുടെ ബർത്ത്ഡേ അല്ലേ, സർപ്രൈസ് പാർട്ടിക്കുള്ള എല്ലാം സെറ്റാണ്!"

വിശ്വനാഥൻ അവരുടെ തലയിൽ തലോടി. "എല്ലാം വാങ്ങിയിട്ടുണ്ട് മക്കളെ... ഒരു ചെറിയ ബിസിനസ് മീറ്റിംഗ് ഉണ്ടായിരുന്നു, അതാ വൈകിയത്." അയാൾ കള്ളം പറഞ്ഞു.

അകത്തെ ഹാളിൽ ശാലിനി തിരക്കിലായിരുന്നു. നാളത്തെ ജന്മദിന ആഘോഷത്തിനുള്ള ഒരുക്കങ്ങൾ അവൾ നേരിട്ട് വിലയിരുത്തുകയാണ്. ഫോണിൽ ആരോടോ കേക്കിന്റെ ഡിസൈനിനെ കുറിച്ച് സംസാരിക്കുന്നു. വിശ്വനാഥനെ കണ്ടതും അവൾ ഫോൺ വെച്ച് അരികിലേക്ക് വന്നു.

"വന്നോ? മുഖം കണ്ടിട്ട് നല്ല തളർച്ചയുണ്ടല്ലോ. മീറ്റിംഗ് അത്ര പ്രശ്നമായിരുന്നോ?" ശാലിനി അർത്ഥഗർഭമായി ചോദിച്ചു.

"ഏയ്... ഒന്നുമില്ല ശാലിനി. വെറുതെ ഓരോ തിരക്കുകൾ." വിശ്വനാഥൻ ഒഴിഞ്ഞുമാറി.

"ശരി, പോയി ഫ്രഷ് ആയി വാ. ദിയയും വിക്രമും ഡൈനിംഗ് ടേബിളിൽ കാത്തിരിക്കുകയാണ്." ശാലിനി ചിരിച്ചുകൊണ്ട് പറഞ്ഞു.

അയാൾ മുകളിലേക്ക് നടക്കുമ്പോൾ ശാലിനി നോക്കി നിന്നു. വിശ്വനാഥന്റെ നടത്തത്തിലെ പതർച്ച അവൾ ശ്രദ്ധിച്ചിരുന്നു.

.

അടുത്ത ദിവസം ഓഫീസിൽ പതിവ് തിരക്കുകളുണ്ടായിരുന്നെങ്കിലും ചില പ്രധാന ഇരിപ്പിടങ്ങൾ ശൂന്യമായിരുന്നു. പുതിയ ബോർഡ് മെമ്പർ

💬 Comments

View all comments