Chapter Title : അർദ്ധപ്രാണസഖി 4 [Lee child] [Climax]
"ഞാൻ ഒരു അനാഥയാണ് അർജുൻ. സത്യത്തിൽ എന്റെ പേര് അനന്യ എന്ന് തന്നെയാണോ എന്ന് പോലും എനിക്കറിയില്ല. ഒരു കോൺവെന്റിലെ മദർമാരുടെ തണലിലാണ് ഞാൻ വളർന്നത്. അവിടെ പഠിച്ചു, അവിടെ നിന്ന് വളർന്നു... ഇന്ന് നിന്റെ മുന്നിൽ നിൽക്കുന്ന ഈ അനന്യ വരെയെത്തി. ഈ ലോകത്ത് ഞാൻ എന്നും ഒറ്റയ്ക്കാണെന്നായിരുന്നു എന്റെ വിചാരം. പക്ഷേ, നിന്നെ പരിചയപ്പെട്ടപ്പോൾ എനിക്ക് തോന്നി ഞാൻ ഒറ്റയ്ക്കല്ലെന്ന്. നമ്മുടെ അനുഭവങ്ങൾ വ്യത്യസ്തമാണെങ്കിലും, ആ വേദന ഒന്നാണെന്ന് എനിക്ക് മനസ്സിലായി."
അവൾ പറഞ്ഞു നിർത്തി. ആകാശത്തിന് ചുവപ്പ് നിറം കൂടി വന്നു. ഇരുളിലേക്ക് മറയാൻ പോകുന്ന സൂര്യൻ ആ നിമിഷത്തിന് ഒരു വല്ലാത്ത ഗൗരവം നൽകി.
അർജുൻ തന്റെ പോക്കറ്റിൽ നിന്ന് വരുൺ നൽകിയ ആ വിലാസം അടങ്ങിയ കടലാസ് എടുത്തു. അത് അനന്യയുടെ കയ്യിലേക്ക് കൊടുത്തു.
"നിനക്ക് വിരോധമില്ലെങ്കിൽ, ഞാൻ നിനക്കൊരു അമ്മയെ നൽകട്ടെ? അവളെ പൊന്നുപോലെ നോക്കുമെന്ന് നീ എനിക്ക് വാക്ക് നൽകുമോ?
അനന്യ അത്ഭുതത്തോടെ ആ കടലാസിലേക്ക് നോക്കി. അർജുൻ തുടർന്നു: "ഇന്ന് വേണ്ട... കൃത്യം മൂന്ന് ദിവസം കഴിഞ്ഞ് നീ ഈ അഡ്രസ്സിലേക്ക് പോകണം. അവിടെ നിന്നെ കാത്ത് ഒരാളുണ്ടാകും."
അനന്യ എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് അർജുൻ എഴുന്നേറ്റു. അവൻ പതുക്കെ കടൽതീരത്തെ മണലിലൂടെ നടന്നുനീങ്ങി. അകലെ തമിഴ് സിനിമയിലെ ആ ഗാനം ഒഴുകി വരുന്നുണ്ടായിരുന്നു…
"ആകാസത്തൈ നാൻ പാക്കറേ... ആററിവ് കണ്ണാലേ...
എൻ ആയുസ്സുക്കും വാഴ്വേ നീ താൻ... എന്റെ നെഞ്ചോരമേ..."
അർജുൻ ഇരുളിലേക്ക് മറയുമ്പോൾ, അനന്യ ആ വിലാസവും കയ്യിൽ പിടിച്ച് തിരമാലകളിലേക്ക് നോക്കി
💬 Comments
View all comments