0%

Chapter Title : അർദ്ധപ്രാണസഖി 4 [Lee child] [Climax]

Author : Lee child Read All Parts 2028

പരിചയപ്പെട്ടപ്പോൾ എനിക്ക് തോന്നി ഞാൻ ഒറ്റയ്ക്കല്ലെന്ന്. നമ്മുടെ അനുഭവങ്ങൾ വ്യത്യസ്തമാണെങ്കിലും, ആ വേദന ഒന്നാണെന്ന് എനിക്ക് മനസ്സിലായി."

അവൾ പറഞ്ഞു നിർത്തി. ആകാശത്തിന് ചുവപ്പ് നിറം കൂടി വന്നു. ഇരുളിലേക്ക് മറയാൻ പോകുന്ന സൂര്യൻ ആ നിമിഷത്തിന് ഒരു വല്ലാത്ത ഗൗരവം നൽകി.

അർജുൻ തന്റെ പോക്കറ്റിൽ നിന്ന് വരുൺ നൽകിയ ആ വിലാസം അടങ്ങിയ കടലാസ് എടുത്തു. അത് അനന്യയുടെ കയ്യിലേക്ക് കൊടുത്തു.

"നിനക്ക് വിരോധമില്ലെങ്കിൽ, ഞാൻ നിനക്കൊരു അമ്മയെ നൽകട്ടെ? അവളെ പൊന്നുപോലെ നോക്കുമെന്ന് നീ എനിക്ക് വാക്ക് നൽകുമോ?

അനന്യ അത്ഭുതത്തോടെ ആ കടലാസിലേക്ക് നോക്കി. അർജുൻ തുടർന്നു: "ഇന്ന് വേണ്ട... കൃത്യം മൂന്ന് ദിവസം കഴിഞ്ഞ് നീ ഈ അഡ്രസ്സിലേക്ക് പോകണം. അവിടെ നിന്നെ കാത്ത് ഒരാളുണ്ടാകും."

അനന്യ എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് അർജുൻ എഴുന്നേറ്റു. അവൻ പതുക്കെ കടൽതീരത്തെ മണലിലൂടെ നടന്നുനീങ്ങി. അകലെ തമിഴ് സിനിമയിലെ ആ ഗാനം ഒഴുകി വരുന്നുണ്ടായിരുന്നു…

"ആകാസത്തൈ നാൻ പാക്കറേ... ആററിവ് കണ്ണാലേ...

എൻ ആയുസ്സുക്കും വാഴ്വേ നീ താൻ... എന്റെ നെഞ്ചോരമേ..."

അർജുൻ ഇരുളിലേക്ക് മറയുമ്പോൾ, അനന്യ ആ വിലാസവും കയ്യിൽ പിടിച്ച് തിരമാലകളിലേക്ക് നോക്കി നിന്നു. തന്റെ ജീവിതത്തിലേക്ക് വരാൻ പോകുന്ന ആ വലിയ മാറ്റത്തെക്കുറിച്ച് അവൾ അപ്പോഴും അജ്ഞയായിരുന്നു.

വിശ്വനാഥന്റെ ആഡംബര മന്ദിരത്തിൽ മാസ്ക്വറേഡ് പാർട്ടി ആരംഭിച്ചു. സംഗീതവും വെളിച്ചവും നിറഞ്ഞ ആ ഹാളിൽ എല്ലാവരും വൈവിധ്യമാർന്ന മുഖംമൂടികൾ ധരിച്ചിരുന്നു. പരിചിതർ പോലും അന്യരെപ്പോലെ പെരുമാറുന്ന, നിഗൂഢത നിറഞ്ഞ ഒരന്തരീക്ഷം. കമ്പനിയിലെ ജീവനക്കാരും ബിസിനസ് ലോകത്തെ പ്രമുഖരും അവിടെ ഒത്തുചേർന്നു.

ഹാളിന്റെ ഒരു വശത്ത് വിശ്വനാഥൻ പ്രമുഖ ഇൻവെസ്റ്റർമാരുമായി ഗൗരവകരമായ ചർച്ചയിലായിരുന്നു.

വിശ്വനാഥൻ: "നിലവിലെ മാർക്കറ്റ് ട്രെൻഡ് അനുസരിച്ച് ഡിജിറ്റൽ സെക്യൂരിറ്റിയിലാണ് നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഒരു ചെറിയ വീഴ്ച പോലും കോടികളുടെ നഷ്ടമുണ്ടാക്കാം. അതുകൊണ്ടാണ് ഈ പുതിയ പ്രോജക്റ്റിന് ഞാൻ ഇത്രയധികം പ്രാധാന്യം നൽകുന്നത്."

ബിസിനസ് പാർട്ണർ: "തീർച്ചയായും വിശ്വൻ, പക്ഷേ ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ നമ്മുടെ ടീം സജ്ജമാണോ?"

മറ്റൊരു വശത്ത് മാളവിക തന്റെ കോളേജ് സുഹൃത്തുക്കൾക്കൊപ്പം ഫാഷനെക്കുറിച്ച്

💬 Comments

View all comments