Chapter Title : അർദ്ധപ്രാണസഖി [Lee child]
വേദനയിൽ നിന്ന് ഓടിയൊളിക്കാനാണ് താൻ ഈ നഗരത്തിലെത്തിയത്. പക്ഷേ, ഓർമ്മകൾ വേട്ടനായ്ക്കളെപ്പോലെ പിന്തുടരുന്നു.
അർജുന്റെ മുഖത്തെ ഭാവമാറ്റം കണ്ട ശ്രീനിവാസൻ ചോദിച്ചു, "എന്താടാ... വല്ലാതെ ആലോചിച്ചിരിക്കുന്നത്?"
അർജുൻ: (പതിഞ്ഞ സ്വരത്തിൽ) "ഒന്നുമില്ല ശ്രീനിയേട്ടാ... ഓരോരോ ഓർമ്മകൾ."
അർജുൻ ആ സംസാരം അവിടെ അവസാനിപ്പിച്ചു. പക്ഷേ അവന്റെ ഉള്ളിൽ ഒരു കൊടുങ്കാറ്റ് രൂപപ്പെടുന്നുണ്ടായിരുന്നു. പബ്ബിൽ വെച്ച് കുമാർ അനന്യയോട് പറഞ്ഞ ആ ക്രൂരമായ വാക്കുകൾ അവനെ മറ്റൊരു തരത്തിൽ അസ്വസ്ഥനാക്കിയിരുന്നു. 'സ്ത്രീ' എന്ന വാക്കിനോടുള്ള തന്റെ കാഴ്ചപ്പാടിനെ മാറ്റിയ ആ പഴയ സംഭവം അവനിൽ വീണ്ടും നീറാൻ തുടങ്ങി…
ശ്രീനിവാസന്റെ കുടുംബപുരാണം കേട്ടിരിക്കെ അർജുന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു. ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ അവന്റെ ഉള്ളിലൊന്ന് മിന്നി.
അനന്യ.
ഒരു ലൊക്കേഷൻ മാപ്പും ഒപ്പം ഒരു വരിയും മാത്രം: "Meet me in 30 minutes. Don't be late."
അർജുൻ പെട്ടെന്ന് തന്നെ ശ്രീനിവാസനോട് എന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് കാർ നിർത്തിച്ചു. വഴിയിൽ ഇറങ്ങുമ്പോൾ ശ്രീനിവാസന്റെ മുഖത്ത് സംശയമുണ്ടായിരുന്നെങ്കിലും അർജുൻ അത് കാര്യമാക്കിയില്ല. അവൻ ഒരു റാപ്പിഡോ വിളിച്ച് ലൊക്കേഷനിലേക്ക് തിരിച്ചു.
ബാംഗ്ലൂരിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി, ഇന്ദിരാനഗറിലെ ഒരു പഴയ ബിൽഡിംഗിന്റെ ടോപ്പ് ഫ്ലോറിലായിരുന്നു ആ ബാർ റെസ്റ്റോറന്റ്. മങ്ങിയ വെളിച്ചവും പാശ്ചാത്യ സംഗീതവും നിറഞ്ഞ അവിടം ഒരു പ്രത്യേക മൂഡിലായിരുന്നു. സിഗരറ്റ് പുകയുടെയും പഴയ വീഞ്ഞിന്റെയും ഗന്ധം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. അർജുൻ ചുറ്റും നോക്കി. സെക്യൂരിറ്റി ക്യാമറകളുടെ കണ്ണെത്താത്ത ഒരു ഇരുണ്ട കോണിൽ, വലിയൊരു തൂണിന് പിന്നിലായി അനന്യ ഇരിക്കുന്നുണ്ടായിരുന്നു.
പബ്ബിൽ വെച്ച്
💬 Comments
View all comments