Chapter Title : അർദ്ധപ്രാണസഖി [Lee child]
അയാൾ പറഞ്ഞതൊക്കെ ഈ ഓഫീസിലെ ഭൂരിഭാഗം പുരുഷന്മാരുടെയും ചിന്തയാണ്. പക്ഷേ അവർക്കറിയില്ല, ഈ 'ഐസ് ക്വീൻ' ഉരുകിയാൽ അത് ലാവയായി അവരെ ദഹിപ്പിക്കുമെന്ന്."
അർജുൻ ആ ഡാറ്റാ ലെയറുകൾ ഒന്നുകൂടി പരിശോധിച്ചു. കുമാറിന്റെ സാമ്പത്തിക ഇടപാടുകൾ അർജുനെ തന്റെ ഭൂതകാലത്തിലെ ചില നിഴലുകളെ ഓർമ്മിപ്പിച്ചു. താൻ പണ്ട് കണ്ടുനിന്ന മറ്റൊരു ചതിയുടെ സമാനമായ രീതികൾ. പക്ഷേ അവൻ അത് പുറത്തു കാണിച്ചില്ല.
അർജുൻ: "നാളെ കുമാർ ഓഫീസിൽ എത്തുമ്പോൾ ഒന്നും അറിയാത്ത പോലെ നമുക്ക് പെരുമാറണം. അയാൾക്ക് വേണ്ടത് നമ്മൾ കൊടുക്കും, പക്ഷേ അയാൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ."
അനന്യ തലയാട്ടി. ആ രാത്രിയിലെ ആ ഇരുണ്ട കോണിൽ ഇരുന്ന് അവർ ബാംഗ്ലൂരിലെ ഏറ്റവും വലിയ കോർപ്പറേറ്റ് കെണി ഒരുക്കുകയായിരുന്നു.
അർജുൻ അവിടെ നിന്നിറങ്ങുമ്പോൾ മഴക്കോളുണ്ടായിരുന്നു…
. അവന്റെ ഫോണിൽ മറ്റൊരു നോട്ടിഫിക്കേഷൻ കൂടി വന്നു. അത് ഓഫീസിൽ നിന്നല്ലായിരുന്നു...
അവന്റെ കഴിഞ്ഞുപോയ കാലത്തിന്റെ ഒരൊറ്റ വിളിപ്പേര് മാത്രമായിരുന്നു ആ മെസ്സേജിൽ…..
അവൻ അത് തുറന്നില്ല, പകരം ഫോൺ പോക്കറ്റിലിട്ട് മഴയിലേക്ക് നടന്നു.റെസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അനന്യയുടെ ഭാവം പാടെ മാറിയിരുന്നു….
പബ്ബിൽ വെച്ച് കുമാർ ഏൽപ്പിച്ച ആഴത്തിലുള്ള മുറിവുകളെ മദ്യം കൊണ്ട് കഴുകിക്കളയാനുള്ള ശ്രമത്തിലായിരുന്നു അവൾ. മറ്റൊരു ബാറിലേക്ക് കൂടി പോകാനുള്ള അവളുടെ ക്ഷണം അർജുന് നിരസിക്കാനായില്ല.
അവിടെ, മങ്ങിയ വെളിച്ചത്തിൽ ഗ്ലാസിലെ മദ്യം നുണയുമ്പോൾ അനന്യ തന്റെ ഉള്ളിലെ മതിലുകൾ ഓരോന്നായി പൊളിക്കാൻ തുടങ്ങി.
"അർജുൻ... നീ വിചാരിക്കുന്നത് പോലെ എളുപ്പമായിരുന്നില്ല ഈ കരിയർ. എല്ലാവരും പ്രണയിച്ചും കറങ്ങി നടന്നപ്പോഴും
💬 Comments
View all comments