0%

Chapter Title : അർദ്ധപ്രാണസഖി [Lee child]

Author : Lee child Read All Parts 5.3K

ക്യാബിനിലേക്ക് പോയതിന് പിന്നാലെ, കഫറ്റീരിയയിൽ വെച്ച് ചില വനിതാ ജീവനക്കാർ ഒത്തുകൂടി. അനന്യയുടെ ഈ പൊട്ടിത്തെറി അവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ ചർച്ചാവിഷയമാണ്.

​ശ്രുതി: "അനന്യ മാം ഇന്ന് ശരിക്കും അർജുന്റെ കിളി പറത്തിക്കളഞ്ഞു. ആ പാവം ആകെ ഷോക്കായി നിന്നു."

​മേഘ്ന: "അതിനൊക്കെ അയാൾക്ക് തന്നെ വട്ടാ. എപ്പോഴും എന്തോ സ്വപ്നം കണ്ടിരിക്കുന്നത് പോലെയാണ് ഇരിപ്പ്. അനന്യ മാം വരുന്നത് പോലും അയാൾ ശ്രദ്ധിക്കാറില്ല. അവർക്ക് കൃത്യനിഷ്ഠ നിർബന്ധമാണെന്ന് അയാൾക്ക് അറിയില്ലേ

​പ്രിയ: "പക്ഷേ ഒരു കാര്യം ശ്രദ്ധിച്ചോ? മാം ഇത്രയും ദേഷ്യപ്പെടുന്നത് അർജുനോട് മാത്രമാണ്. മറ്റുള്ളവർ തെറ്റ് ചെയ്താലും അവർ ഇത്രയും ഷൗട്ട് (shout) ചെയ്യാറില്ല. അതിൽ എന്തോ ഒന്നുണ്ട്. ഒന്നുകിൽ അവനെ അത്രയ്ക്ക് ഇഷ്ടമല്ല, അല്ലെങ്കിൽ..."

​മേഘ്ന: "അല്ലെങ്കിൽ... അവനെ നന്നാക്കിയെടുക്കാൻ നോക്കുകയാവും. ഈ അഞ്ച് വയസ്സിന്റെ പ്രായക്കൂടുതൽ ഉണ്ടെങ്കിലും അർജുനെ കാണാൻ നല്ല ലുക്ക് ആണെന്ന കാര്യം മാമിന് അറിയാഞ്ഞിട്ടാവില്ലല്ലോ."

​അവർ ചിരിച്ചുകൊണ്ട് പിരിഞ്ഞു.

​

​രാത്രി എട്ടു മണിയായി. ഓഫീസിലെ ലൈറ്റുകൾ ഓരോന്നായി അണഞ്ഞു തുടങ്ങി. അർജുൻ മാത്രം തന്റെ സിസ്റ്റത്തിന് മുന്നിൽ ഇരുന്ന് ആ ഡോക്യുമെന്റ് തിരുത്തിക്കൊണ്ടിരുന്നു. അവന്റെ ഉള്ളിൽ അനന്യയുടെ ആ വാക്കുകൾ കനലായി എരിയുന്നുണ്ടായിരുന്നു.

​പെട്ടെന്ന്, തന്റെ ക്യാബിനിൽ നിന്ന് അനന്യ പുറത്തേക്ക് വന്നു. അവളുടെ ബാഗ് തോളിലുണ്ട്. അവൾ അർജുന്റെ ഡെസ്കിന് അരികിൽ വന്നു നിന്നു. പകൽ കണ്ട ആ ദേഷ്യം അവളുടെ മുഖത്തില്ലായിരുന്നു.

​അനന്യ: "അർജുൻ... പണി തീരാറായോ?"

​അർജുൻ തലയുയർത്തി നോക്കിയില്ല. "കഴിഞ്ഞു മാം. ഇപ്പൊ സെന്റ് ചെയ്യാം.”

സബ്മിഷൻ കഴിഞ്ഞ്

💬 Comments

View all comments