0%

Chapter Title : അർദ്ധപ്രാണസഖി [Lee child]

Author : Lee child Read All Parts 5.3K

അർജുൻ വാഷ്റൂമിലേക്ക് നടന്നു. മുഖത്ത് വെള്ളമൊഴിക്കുമ്പോൾ കണ്ണാടിയിൽ കണ്ട സ്വന്തം പ്രതിരൂപത്തോട് അവന് വല്ലാത്ത വെറുപ്പ് തോന്നി.

അപ്പോഴാണ് സീനിയർ കൊളീഗ് ശ്രീനിവാസൻ അങ്ങോട്ട് വന്നത്.

​ശ്രീനിവാസൻ ഒരു പ്രത്യേക ടൈപ്പ് ആളാണ്; ആശ്വാസം നൽകുന്ന ഭാവത്തിൽ പരിഹസിക്കാൻ മിടുക്കൻ.

​ശ്രീനിവാസൻ: (ചിരിച്ചുകൊണ്ട്) "എന്താ അർജുൻ, ഇന്ന് എന്തിനായിരുന്നു പൂരം? പത്താം നിലയിലെ അനന്യ മാമിന്റെ ആ അലർച്ച താഴെ പാർക്കിംഗ് ഏരിയയിൽ വരെ കേട്ടല്ലോ! വിഷയം ഗ്രാമർ മിസ്റ്റേക്ക്സ് ആണെന്ന് അറിഞ്ഞു, സത്യമാണോ?"

​

അർജുൻ ഒന്ന് നെടുവീർപ്പിട്ടു. അവന് ദേഷ്യവും സങ്കടവും ഒരുപോലെ വരുന്നുണ്ടായിരുന്നു.

​അർജുൻ: "അതെ ശ്രീനി ഏട്ടാ... കുറച്ച് ടൈപ്പിംഗ് എറേഴ്സ്. അതിനാണ് ഇത്രയും സീൻ."

​ശ്രീനിവാസൻ: (പൊട്ടിച്ചിരിച്ചു കൊണ്ട്) "സാരമില്ലടാ. നീ ഉള്ളതുകൊണ്ട് ബാക്കിയുള്ളവർക്ക് സമാധാനമുണ്ട്. നീ മാമിന്റെ എല്ലാ ദേഷ്യവും ഏറ്റുവാങ്ങിക്കൊള്ളും, അതുകൊണ്ട് ഞങ്ങളെ അവർ അധികം ഒന്നും പറയുന്നില്ല. നീ ശരിക്കും ഞങ്ങൾക്ക് ഒരു വലിയ സപ്പോർട്ടാണ്!"

​ശ്രീനിവാസന്റെ ആ പരിഹാസം അർജുന്റെ ഉള്ളിലെ നിയന്ത്രണം തെറ്റിച്ചു. അവൻ തിരിഞ്ഞുനിന്ന് ശ്രീനിവാസനെ രൂക്ഷമായി നോക്കി.

​അർജുൻ: "തമാശയല്ല ശ്രീനി ഏട്ടാ. ഇതൊരു സോഫ്റ്റ്‌വെയർ എം.എൻ.സി ആണെന്നാണ് നമ്മൾ പറയുന്നത്. ഒരു നല്ല പാരഫ്രേസിംഗ് (paraphrasing) സോഫ്റ്റ്‌വെയർ പോലും അപ്‌ഗ്രേഡ് ചെയ്യാൻ ഇവർക്ക് കഴിവില്ലേ? ഞാനൊരു ടൈപ്പിസ്റ്റല്ല. എൻ.ഐ.ടിയിൽ നിന്ന് ബി-ടെക് കഴിഞ്ഞവനാണ് ഞാൻ. ഇവിടുത്തെ ഈ ശീതയുദ്ധത്തിന് മുൻപ് ഒരു ഫ്രഞ്ച് എം.എൻ.സിയിലായിരുന്നു എനിക്ക് ജോലി. എന്റെ കരിയറിലെ ഗ്രാഫ് എവിടെ നിൽക്കേണ്ടതായിരുന്നു! എന്നിട്ടിപ്പോൾ ഈ ചീഞ്ഞ കോപ്പിലെ പണിയിൽ വന്ന് പെട്ടു..."

​ശ്രീനിവാസൻ ഒന്ന് പരുങ്ങി.

💬 Comments

View all comments