0%

Chapter Title : അർദ്ധപ്രാണസഖി [Lee child]

Author : Lee child Read All Parts 5.4K

ജലദോഷമല്ല. ആ മാസ്ക് മാറ്റിയപ്പോൾ ഞാൻ കണ്ടതാ. അവന്റെ ചുണ്ട് ഒരു ചെറിയ മൈസൂർ ബോണ്ട പോലെ ഇരിക്കുന്നു. അനന്യ മാം വല്ല ഫയലും വെച്ച് അടിച്ചതാകാനേ വഴിയുള്ളൂ!"

​നികിത: "അല്ല ശ്രീനിയേട്ടാ, ഞാൻ കേട്ടത് വേറെയാ. ഇന്നലെ രാത്രി പാർട്ടിക്കിടയിൽ കുമാറുമായി അർജുൻ മുട്ടിയല്ലോ. കുമാർ വല്ല ഗുണ്ടകളെയും വിട്ട് അവനെ തല്ലിച്ചതാകും. പാവം, ആ അടി മുഴുവൻ കൊണ്ടത് അവന്റെ ചുണ്ടത്താണെന്ന് മാത്രം!"

​മേഘ്ന: "ഏയ്, നിങ്ങൾക്കൊന്നും ഒരു വിവരവുമില്ല. അർജുൻ ഇന്നലെ രാത്രി വല്ല 'പാണ്ടി ലോറി'യുടെയും പുറകിൽ പോയി ഇടിച്ചതാകും. അവന്റെ ഒരു ഡ്രൈവിംഗ്! പക്ഷെ ലോറിയിൽ ഇടിച്ചാൽ ചുണ്ട് മാത്രം എങ്ങനെ വീർക്കും?"

​പ്രമോദ് (ഗ്രൂപ്പിലെ വിരുതൻ): "അതൊന്നുമല്ലടോ... അവൻ വല്ല തേനീച്ചക്കൂടിലും പോയി തല വെച്ചതാകും. എന്നിട്ട് പുറത്ത് പറയാനുള്ള നാണക്കേട് കൊണ്ട് 'ഐസ് ക്വീന്റെ' തലയിൽ ഇടാൻ നോക്കുകയാ!"

​പെട്ടെന്നാണ് കഫറ്റീരിയയുടെ വാതിലിലൂടെ അനന്യ കടന്നുവന്നത്. എല്ലാവരും പെട്ടെന്ന് നിശബ്ദരായി, ചായക്കപ്പിൽ മുഖം പൂഴ്ത്തി. പക്ഷേ അനന്യയുടെ കാതുകൾ വല്ലാതെ കൂർപ്പുള്ളതായിരുന്നു. അവൾ ഓരോ ടേബിളും കടന്നുപോകുമ്പോൾ ചില അടക്കം പറച്ചിലുകൾ അവളുടെ കാതിലെത്തി.

​"അനന്യ മാം ബോക്സിംഗ് പഠിച്ചിട്ടുണ്ടോ?"

"അല്ല, മാം മാന്തുകയാണോ അതോ കടിക്കുകയാണോ ചെയ്യാറുള്ളത്?"

​അനന്യയുടെ മുഖം ദേഷ്യം കൊണ്ടും നാണം കൊണ്ടും വയലറ്റ് നിറമായി. ഇന്നലത്തെ രാത്രിയിലെ തന്റെ 'വൈൽഡ്' പ്രകടനം ഓഫീസിൽ ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കപ്പെടുമെന്ന് അവൾ കരുതിയില്ല.

അർജുന്റെ ആ വീർത്ത ചുണ്ട് അവളുടെ കൺമുന്നിൽ ഒരു തെളിവായി ഇങ്ങനെ നടക്കുന്നത് അവളെ കൂടുതൽ ഭ്രാന്ത് പിടിപ്പിച്ചു.

​അവൾ പെട്ടെന്ന്

💬 Comments

View all comments