Chapter Title : അർദ്ധപ്രാണസഖി [Lee child]
അവളുടെ ചെവിയിൽ കേൾക്കത്തക്ക രീതിയിൽ പറഞ്ഞു.
അർജുൻ: "മാം... മാം ഇന്നലെ പറഞ്ഞത് ശരിയാ. മാമിനെ 'വടയക്ഷി' എന്ന് വിളിക്കുന്നത് തന്നെയാണ് നല്ലത്. ആൾക്കാരെ പച്ചയ്ക്ക് തിന്നുന്ന ഒരുമാതിരി ഐറ്റം യക്ഷി!"
അനന്യയുടെ ഉള്ളിലെ ലജ്ജ സെക്കൻഡുകൾക്കുള്ളിൽ ദേഷ്യമായി മാറി. എംബാരസ്‌മെന്റ് താങ്ങാൻ വയ്യാതെ അവൾ മേശപ്പുറത്തിരുന്ന പേപ്പർ വെയിറ്റ് എടുത്ത് എറിയാൻ പോയി.
അനന്യ: (തന്റെ ശബ്ദത്തിന്റെ പരമാവധിയിൽ) "GET OUUUUUTTTTT!!!!"
ആ നിലവിളി പത്താം നില കടന്ന് ബാംഗ്ലൂർ സിറ്റി മുഴുവൻ കേട്ടു എന്ന് തോന്നി. ഓഫീസിലെ എല്ലാവരും പേടിച്ച് സീറ്റിൽ നിന്ന് എഴുന്നേറ്റു പോയി. പാവം അർജുനെ മാം ഇന്ന് കൊന്നു കൊലവിളിക്കുമെന്ന് എല്ലാവരും കരുതി.
പക്ഷേ, ക്യാബിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്ന അർജുന്റെ മുഖത്ത് ഒരു വല്ലാത്ത ചിരിയുണ്ടായിരുന്നു.
ഇവനെന്താ വട്ടായോ…
അവൻ വീണ്ടും മാസ്ക് എടുത്തു വെച്ചു.
ശ്രീനിവാസൻ ഓടി വന്നു: "എന്താടാ പറ്റിയത്? മാം നിന്റെ ചുണ്ട് അടിച്ചു പൊട്ടിച്ചോ?"
അർജുൻ മാസ്ക്കിനുള്ളിലൂടെ ചിരിച്ചു കൊണ്ട് പറഞ്ഞു: "അല്ല ശ്രീനിയേട്ടാ... 'സ്നേഹം' കൂടിപ്പോയതാ!"
അനന്യ തന്റെ ക്യാബിനുള്ളിലിരുന്ന് തലയിൽ കൈവെച്ചു. പുറത്ത് അർജുൻ സീറ്റിലിരുന്ന് കണ്ണുചിമ്മിയപ്പോൾ, ആ ഓഫീസിലെ ഏറ്റവും വലിയ രഹസ്യം അവിടെ ആഘോഷിക്കപ്പെടുകയായിരുന്നു.
ഓഫീസിലെ കഫറ്റീരിയ ഇപ്പോൾ ഒരു വാർത്താ ചാനലായി മാറിയിരിക്കുകയാണ്.
പ്രധാന വാർത്ത: "അർജുന്റെ വീർത്ത ചുണ്ടും, പത്താം നിലയിലെ അജ്ഞാത ശക്തിയും." എല്ലാവരുടെയും കയ്യിൽ ചായയും ബിസ്ക്കറ്റുമുണ്ട്, ഒപ്പം എരിവുള്ള ഗോസിപ്പുകളും.
ശ്രീനിവാസനാണ് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത്.
ശ്രീനിവാസൻ: "മക്കളേ, ഞാൻ പറയുന്നത് കേൾക്ക്. അത് വെറും
💬 Comments
View all comments