Chapter Title : അർദ്ധപ്രാണസഖി [Lee child]
ഞാൻ റൺ ചെയ്യും. പണം വെണ്ടർ അക്കൗണ്ടിലാണോ അതോ കുമാറിന്റെ ഷെൽ കമ്പനികളിലാണോ ലാൻഡ് ചെയ്യുന്നത് എന്ന് നമുക്ക് ലൈവായി കാണാം."
അനന്യ ഒന്ന് ആലോചിച്ചു. "അർജുൻ, ഇത് കമ്പനിയുടെ സെക്യൂരിറ്റി ഫയർവാൾ ലംഘിക്കുന്നതിന് തുല്യമാണ്. ഐടി വിഭാഗം അറിഞ്ഞാൽ നമ്മൾ രണ്ടുപേരും പുറത്താകും."
അർജുൻ: (അനന്യയുടെ കണ്ണുകളിലേക്ക് നോക്കി) "റിസ്ക് എടുക്കാതെ പിടിക്കാൻ കഴിയില്ലെന്ന് മാം തന്നെയല്ലേ പറഞ്ഞത്? എനിക്ക് അക്സസ് വേണം. മാമിന്റെ ക്രെഡൻഷ്യൽസ് ഉപയോഗിച്ചാൽ മാത്രമേ എനിക്ക് മെയിൻ സെർവറിൽ കയറാൻ കഴിയൂ."
അനന്യ ഒരു നിമിഷം മടിച്ചു. അർജുന്റെ കണ്ണുകളിൽ ഇപ്പോൾ കണ്ടത് ഓഫീസിലെ ആ പഴയ കുസൃതിയല്ല, മറിച്ച് എന്തോ ഒന്ന് തകർത്തെറിയാനുള്ള ഒരു വാശിയാണ്. അവൾ തന്റെ ഐഡിയും പാസ്‌വേഡും ഒരു പേപ്പറിൽ എഴുതി അവന് നൽകി.
അനന്യ: "ഇത് വളരെ കോൺഫിഡൻഷ്യൽ ആണ്. തെളിവുകൾ നമുക്ക് നേരിട്ട് ലഭിക്കില്ലായിരിക്കാം, പക്ഷേ പണം എങ്ങോട്ടാണ് ഒഴുകുന്നതെന്ന് നമുക്ക് കൃത്യമായി മനസ്സിലാക്കാം. അത് കിട്ടിയാൽ ബാക്കി ഞാൻ നോക്കിക്കോളാം."
ഓഫീസ് വിജനമായി. അർജുനും അനന്യയും മാത്രം അവിടെ ബാക്കിയായി. അർജുൻ തന്റെ പ്ലാൻ എക്സിക്യൂട്ട് ചെയ്യാൻ തുടങ്ങി. കോഡുകൾ ഓരോന്നായി സ്ക്രീനിൽ തെളിഞ്ഞു. റിയൽ ടൈം ട്രാക്കിംഗ് വിൻഡോയിൽ കമ്പനിയുടെ ഫണ്ട് ഫ്ലോ ഒരു ഗ്രാഫ് പോലെ നീങ്ങിക്കൊണ്ടിരുന്നു.
പെട്ടെന്ന് സ്ക്രീനിൽ ഒരു ചുവന്ന വെളിച്ചം മിന്നി. ഒരു വലിയ തുക 'അൺനോൺ' എന്ന ടാഗോടെ മൂവ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു.
അർജുൻ: "മാം... നോക്കൂ. സംഗതി തുടങ്ങിയിട്ടുണ്ട്. പണം ഐടി വെണ്ടറിലേക്കല്ല പോകുന്നത്. അത് റൂട്ട് ചെയ്യുന്നത് ഒരു
💬 Comments
View all comments