0%

Chapter Title : അർദ്ധപ്രാണസഖി [Lee child]

Author : Lee child Read All Parts 5.4K

കാട്ടു തീ പോലെ പരന്നു..

ഐടി ടീം ഹാക്കിംഗ് അറ്റാക്കിന്റെ ആഘാതത്തിൽ നിന്നും സിസ്റ്റം റീബൂട്ട് ചെയ്യുന്ന തിരക്കിലായിരിക്കെ, ഓഫീസിലെ സ്പീക്കറുകളിൽ ആ അറിയിപ്പ് മുഴങ്ങി. എല്ലാവരുടെയും മെയിലുകളിലേക്ക് സിഇഒയുടെ ഔദ്യോഗിക സന്ദേശം ഒരേസമയം ലാൻഡ് ചെയ്തു.

​

​CEO: "ശ്രദ്ധിക്കുക, നമ്മുടെ സെർവറുകളിൽ ഉണ്ടായ ഈ സാങ്കേതിക തടസ്സങ്ങളും സിസ്റ്റം അപ്‌ഗ്രേഡേഷന്റെ ആവശ്യകതയും പരിഗണിച്ച്, അടുത്ത ഒരു മാസത്തേക്ക് കമ്പനി മുഴുവനായി Work From Home (WFH) പ്രഖ്യാപിക്കുന്നു. എല്ലാവരും ലാപ്ടോപ്പുകളും ആവശ്യമായ ഫയലുകളുമായി ഇന്ന് തന്നെ വീട്ടിലേക്ക് മാറേണ്ടതാണ്."

​ഓഫീസിൽ വലിയൊരു ആശ്വാസത്തിന്റെ ആരവം ഉയർന്നു. പക്ഷേ കുമാറിന്റെയും സിദ്ധാർത്ഥിന്റെയും മുഖം വിളറി. എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുക അവർക്ക് കൂടുതൽ പ്രയാസകരമാകും.

വൈകുന്നേരം, അനന്യയുടെ വില്ലയിലെ ലിവിംഗ് റൂമിൽ അർജുൻ തന്റെ സിസ്റ്റം സെറ്റ് ചെയ്തു. ആ വെളുത്ത ഷർട്ടിലെ മദ്യത്തിന്റെ പാടോ അല്ലെങ്കിൽ അന്ന് രാത്രി നടന്ന 'ചുംബനമോ' ഇപ്പോൾ അവരുടെ ചർച്ചാവിഷയമായിരുന്നില്ല. പകരം, സ്ക്രീനിലെ പച്ച നിറത്തിലുള്ള കോഡുകളിലായിരുന്നു അവരുടെ ശ്രദ്ധ.

​അർജുൻ: "മാം, ഓഫീസിലെ ഐടി ടീമിന് ഇപ്പോൾ നമ്മളെ ട്രാക്ക് ചെയ്യാൻ കഴിയില്ല. കമ്പനിയുടെ വിപിഎൻ (VPN) വഴി കയറാതെ ഞാൻ ഒരു പ്രൈവറ്റ് ഗേറ്റ്‌വേ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. സിദ്ധാർത്ഥ് എപ്പോൾ പണം മൂവ് ചെയ്താലും നമ്മുടെ വില്ലയിലെ ഈ അലാറം മുഴങ്ങും."

​അനന്യ കോഫി കപ്പുമായി അവന്റെ അരികിൽ വന്നു. "അർജുൻ... നീ എന്തിനാണ് ഇത്രയധികം റിസ്ക് എടുക്കുന്നത്? വെറുമൊരു ജോലിക്ക് വേണ്ടി ആരും ഇത്രയും ചെയ്യില്ല."

​അർജുൻ ഒരു നിമിഷം നിശബ്ദനായി.

💬 Comments

View all comments