Chapter Title : അർദ്ധപ്രാണസഖി [Lee child]
സ്ക്രീനിലെ വെളിച്ചം അവന്റെ മുഖത്ത് നിഴലുകൾ വീഴ്ത്തി.
അർജുൻ: "മാം, ഇത് വെറുമൊരു ജോലിയല്ല. സിസ്റ്റത്തിലെ അഴുക്കുകൾ വൃത്തിയാക്കുന്നത് എന്റെ ഒരു വാശിയാണ്. അത് ഓഫീസിലായാലും... ജീവിതത്തിലായാലും."
അനന്യ അവന്റെ വാക്കുകളിലെ ആ ഗൗരവം ശ്രദ്ധിച്ചു. അവൾക്ക് അവനോട് കൂടുതൽ അടുപ്പവും ബഹുമാനവും തോന്നിത്തുടങ്ങി. തങ്ങൾക്കിടയിലെ ബോസ്-എംപ്ലോയീ ബന്ധം പതുക്കെ ഒരു 'പാർട്ണർഷിപ്പ്' ആയി മാറുകയായിരുന്നു.
എന്നാൽ ലാപ്ടോപ്പിന് മുന്നിലെ ഇരിപ്പ് മടുത്തപ്പോൾ ഒരു വൈകുന്നേരം അർജുൻ ആ നിർദ്ദേശം മുന്നോട്ടുവെച്ചു.
"മാം, നമുക്ക് ഈ ഒരു മാസം ബാംഗ്ലൂരിനെ ഒന്ന് ശരിക്കും അറിഞ്ഞാലോ? ജോലി ലാപ്ടോപ്പിലല്ലേ, അത് എവിടെയിരുന്നും ചെയ്യാമല്ലോ. എന്റെ വണ്ടിയിൽ നമുക്ക് ഈ നഗരം മുഴുവൻ ഒന്ന് കറങ്ങാം."
അനന്യ ആദ്യം ഒന്ന് മടിച്ചെങ്കിലും അർജുന്റെ ആത്മവിശ്വാസം നിറഞ്ഞ ചിരിക്ക് മുന്നിൽ അവൾ സമ്മതം മൂളി…
സൊ ലെറ്റസ് സ്റ്റാർട്ട് ഔർ ഡിജിറ്റൽ നോമ്മാഡ് ലൈഫ്…
ബാംഗ്ലൂരിലെ ഓരോ സിഗ്നലും ഓരോ കഫേയും അവരുടെ പോരാട്ടത്തിന്റെയും വളരുന്ന ആത്മബന്ധത്തിന്റെയും വേദി ആയി…
ഒരു ചൊവ്വാഴ്ച ഉച്ചയ്ക്ക് സിൽക്ക് ബോർഡിലെ അനന്തമായ ട്രാഫിക് ബ്ലോക്കിൽ അവർ കുടുങ്ങി. പുറത്ത് ഹോണുകളുടെ ബഹളം, അകത്ത് എസിയുടെ തണുപ്പിൽ ലാപ്ടോപ്പുകൾ മടിയിൽ വെച്ച് രണ്ടുപേരും നിശബ്ദരായി ജോലി ചെയ്യുകയായിരുന്നു.
"അർജുൻ, നോക്കൂ..." അനന്യ തന്റെ സ്ക്രീൻ അവന് നേരെ തിരിച്ചു. "കുമാർ ഇന്ന് മൂന്ന് ചെറിയ പേയ്‌മെന്റുകൾ റിലീസ് ചെയ്തിട്ടുണ്ട്. എല്ലാം പനാമയിലെ ഒരേ ഐപി അഡ്രസ്സിലേക്കാണ് പോകുന്നത്."
അർജുൻ വണ്ടി പതുക്കെ മുന്നോട്ട് നീക്കുന്നതിനിടയിൽ അവളുടെ സ്ക്രീനിലേക്ക് നോക്കി.
"അത് ട്രാപ്പ് ആണ് മാം. നമ്മൾ
💬 Comments
View all comments