Chapter Title : അർദ്ധപ്രാണസഖി [Lee child]
ആ ഐപി പിന്തുടർന്നാൽ നമ്മുടെ ലൊക്കേഷൻ അവർക്ക് കിട്ടും. നമുക്ക് വേണ്ടത് അയാളുടെ 'അപ്രൂവൽ ലോഗ്' ആണ്.
പെട്ടെന്ന് അടുത്ത വണ്ടിയിലിരുന്ന ഒരു കുട്ടി കൗതുകത്തോടെ അവരുടെ കാറിലേക്ക് നോക്കി. അനന്യ ആ കുട്ടിയെ നോക്കി ചിരിച്ചുകൊണ്ട് അർജുന്റെ തോളിൽ തല ചായ്ച്ചു. ആ നിമിഷം ട്രാഫിക് ബ്ലോക്കിന്റെ വിരസത പോലും അവർക്ക് മനോഹരമായി തോന്നി.
അനന്യ: എങ്ങോട്ടാ അടുത്തത്?..
അർജുൻ: വി വി പുരം..
രാത്രിയിൽ അവർ വി.വി പുരത്തെ പ്രശസ്തമായ ഫുഡ് സ്ട്രീറ്റിലെത്തി. വണ്ടി ഒരു മൂലയ്ക്ക് പാർക്ക് ചെയ്ത്, ബോണറ്റിന് മുകളിൽ ലാപ്ടോപ്പ് വെച്ച് അവർ ജോലി തുടർന്നു. ചുറ്റും മസാല ദോശയുടെയും വടയുടെയും മണം.
അർജുൻ: "മാം, ആ ദോശയുടെ മണം അടിച്ചിട്ട് എനിക്ക് കോഡിംഗ് ശ്രദ്ധിക്കാൻ പറ്റുന്നില്ല. നമുക്ക് ആദ്യം ഒന്ന് കഴിച്ചാലോ?"
അനന്യ ചിരിച്ചുപോയി. പ്ലേറ്റിൽ ചൂട് ദോശയുമായി അവർ നിൽക്കുമ്പോൾ, പെട്ടെന്ന് അർജുന്റെ ഫോണിൽ ഒരു അലേർട്ട് വന്നു. ഐടി ടീം സെർവറിൽ ഒരു പുതിയ ഫയർ വാൾ പണിയുകയാണ്. ഒരു കയ്യിൽ ദോശയും മറുകയ്യിൽ ഫോണുമായി അർജുൻ ആ മതിൽ ഭേദിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ അനന്യയ്ക്ക് അത്ഭുതം തോന്നി.
"നിന്നെപ്പോലെ മൾട്ടി ടാസ്കിംഗ് ചെയ്യുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല," അവൾ അവന്റെ ചുണ്ടിൽ പറ്റിയിരുന്ന ചട്ണി പതുക്കെ തുടച്ചുമാറ്റിക്കൊണ്ട് പറഞ്ഞു. അർജുൻ ഒരു നിമിഷം സ്തബ്ധനായി അവളുടെ കണ്ണുകളിലേക്ക് നോക്കി. അവിടെ ഒരു ബോസ്സിന്റെ ഗൗരവമല്ല, പ്രണയം തുളുമ്പുന്ന ഒരു പെണ്ണിന്റെ തിളക്കമായിരുന്നു….
യാത്രയ്ക്കിടയിൽ ഇൻഡിരാനഗറിലെ ഒരു കഫേയിൽ അവർ കയറി. അവിടെ വെച്ച് അവിചാരിതമായി
💬 Comments
View all comments