Chapter Title : അർദ്ധപ്രാണസഖി [Lee child]
മാറ്റാൻ അനന്യയാണ് ഷോപ്പിംഗ് എന്ന ഐഡിയ മുന്നോട്ട് വെച്ചത്. വില്ലയിലെ ആ നിഗൂഢമായ അന്തരീക്ഷത്തിൽ നിന്ന് മാറി, സാധാരണ മനുഷ്യരെപ്പോലെ അവർ മാളിലൂടെ നടന്നു.
അനന്യ തന്റെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ കയറി ഡ്രസ്സുകൾ നോക്കുന്നു. അർജുൻ അവളുടെ ബാഗുകൾ പിടിച്ചുകൊണ്ട് കൂടെയുണ്ട്.
അനന്യ: "അർജുൻ, ഈ വൈറ്റ് ഡ്രസ്സ് എങ്ങനെയുണ്ട്? ഇത് എനിക്ക് ചേരുമെന്ന് തോന്നുന്നുണ്ടോ?
അർജുൻ: (ചിരിച്ചുകൊണ്ട്) "മാം, വൈറ്റ് ഇടണ്ട. യക്ഷികൾക്ക് വൈറ്റ് ഡ്രസ്സ് ഇടുമ്പോൾ ശരിക്കും ആ ലുക്ക് വരും. നമുക്ക് വല്ല ഡാർക്ക് കളറും നോക്കാം."
അനന്യ അവനെ കളിയാക്കി ചിരിച്ചുകൊണ്ട് അടുത്ത സെക്ഷനിലേക്ക് നടന്നു. കുറെ നാളുകൾക്ക് ശേഷം അവർ രണ്ടുപേരും സത്യസന്ധമായി ചിരിക്കുകയായിരുന്നു.
കയ്യിൽ ഐസ്ക്രീമുമായി അടുത്ത ഷോപ്പിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് പെട്ടെന്ന് അത് സംഭവിച്ചത്.
തിരക്കിനിടയിലൂടെ ഓടി വന്ന ഒരു പെൺകുട്ടി അർജുന്റെ ദേഹത്ത് വന്ന് ഇടിച്ചു. കയ്യിലുണ്ടായിരുന്ന ചെറിയൊരു പാർസൽ താഴെ വീണു.
അർജുൻ: "ഓ, സോറി... സാരമില്ല."
അർജുനും അനന്യയും ഒരേസമയം താഴെ കുനിഞ്ഞ് അവളുടെ സാധനങ്ങൾ എടുത്തു നൽകാൻ സഹായിച്ചു. ഇരുപതുകളുടെ തുടക്കത്തിൽ തോന്നിക്കുന്ന, ചുരുണ്ട മുടിയുള്ള ഒരു പെൺകുട്ടി. അവൾ തന്റെ മുടി ഒന്ന് ഒതുക്കി തലയുയർത്തി അർജുനെ നോക്കി.
അവളുടെ കണ്ണുകൾ വിടർന്നു. സെക്കൻഡുകൾ നിശ്ചലമായതുപോലെ അവൾ അർജുന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അർജുന്റെ ഉള്ളിൽ ഒരു അപായമണി മുഴങ്ങി. അവൻ വേഗത്തിൽ എഴുന്നേറ്റു മാറി നിന്നു.
അനന്യ: "സാരമില്ലല്ലോ? വല്ലതും പറ്റിയോ?"
അവൾ അനന്യയെ ശ്രദ്ധിച്ചതേയില്ല. അവളുടെ നോട്ടം അർജുന്റെ കണ്ണുകളിലായിരുന്നു. അവർ അവിടുന്ന് നടക്കാൻ തുടങ്ങിയതും,
💬 Comments
View all comments