Chapter Title : അർദ്ധപ്രാണസഖി [Lee child]
ആൾക്കൂട്ടത്തിന്റെ ബഹളങ്ങൾക്കിടയിലും വളരെ നേർത്ത ഒരു സ്വരം അർജുന്റെ കാതിലേക്ക് തുളച്ചു കയറി.
"ദേവേട്ടാ..."
ആ വിളി ഒരു ഇടിമിന്നൽ പോലെയാണ് അർജുനിൽ പതിച്ചത്. അവന്റെ കാലുകൾ ഒരു നിമിഷം തറഞ്ഞുപോയി..
അനന്യ അവന്റെ മുഖത്തെ ആ ഭാവമാറ്റം ശ്രദ്ധിച്ചു കഴിഞ്ഞിരുന്നു. ഒരു നിമിഷം മുൻപ് ചിരിച്ചിരുന്ന അർജുൻ പെട്ടെന്ന് ഒരു ശിലയെപ്പോലെ മാറിയത് അവൾക്ക് അത്ഭുതമായി.
അനന്യ: "അർജുൻ... എന്താ പറ്റി? നിന്റെ മുഖം എന്തിനാ ഇത്ര വിളറിയത്? നീ അവളെ അറിയുമോ?"
അർജുൻ: (സാധാരണ നിലയിലാകാൻ ശ്രമിച്ചുകൊണ്ട്) "ഏയ്... ഒന്നുമില്ല മാം. എനിക്ക് പെട്ടെന്ന് ഒരു തലകറക്കം പോലെ തോന്നി. നമുക്ക് പോകാം."
അവൻ വേഗത്തിൽ നടത്തത്തിന്റെ വേഗത കൂട്ടി. അനന്യ ഒരു നിമിഷം ആ പെൺകുട്ടിയെ തിരിഞ്ഞു നോക്കി. അവൾ ഇപ്പോഴും അവിടെത്തന്നെ നിന്ന് അർജുൻ പോകുന്നത് നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ കണ്ണീർ തിളങ്ങുന്നുണ്ടായിരുന്നു.
അനന്യയ്ക്ക് മനസ്സിലായി, അർജുൻ ഇപ്പോൾ കണ്ടത് വെറുമൊരു അപരിചിതയെയല്ല. അവന്റെ ഉള്ളിൽ കുഴിച്ചുമൂടിയ ഏതോ ഒരു വലിയ രഹസ്യത്തിന്റെ വാതിൽ ആ കുട്ടി തുറന്നിരിക്കുകയാണ്. അവൾ ഒന്നും ചോദിച്ചില്ലെങ്കിലും അവളുടെ സംശയം വർദ്ധിച്ചു…
വില്ലയിൽ തിരിച്ചെത്തിയിട്ടും 'ദേവേട്ടാ' എന്ന ആ വിളി അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. അനന്യ തന്റെ മുറിയിലേക്ക് പോയെന്ന് ഉറപ്പുവരുത്തിയ ശേഷം, അവൻ ബാൽക്കണിയിലിറങ്ങി വരുണിനെ വിളിച്ചു.
ഫോൺ എടുത്ത ഉടനെ വരുൺ പതിവുപോലെ തമാശകൾ തുടങ്ങി.
വരുൺ: "എന്താടാ ദേവാ... അല്ല അർജുനേ, ഈ രാത്രിയിൽ? ബാംഗ്ലൂരിലെ തിരക്കൊക്കെ കഴിഞ്ഞ് എന്നെ ഓർക്കാൻ സമയം കിട്ടിയോ?"
അർജുൻ: (സ്വരം സ്വാഭാവികമാക്കാൻ ശ്രമിച്ചുകൊണ്ട്) "ഏയ്,
💬 Comments
View all comments