0%

Chapter Title : അർദ്ധപ്രാണസഖി [Lee child]

Author : Lee child Read All Parts 5.4K

വെറുതെ വിളിച്ചതാടാ. ഇവിടെ വർക്ക് ഫ്രം ഹോം ഒക്കെയായി കുറച്ച് തിരക്കിലായിരുന്നു. നീ എന്ത് പറയുന്നു? കല്യാണത്തിരക്കുകൾ തുടങ്ങിയോ?"

​വരുൺ: "അതൊക്കെ നടക്കുന്നു. നീ വരുമല്ലോ, അല്ലേ? നിന്റെ സീറ്റ് ഞാൻ റിസർവ് ചെയ്തിട്ടുണ്ട്."

​അർജുൻ അല്പനേരം നിശബ്ദനായി. ആ കാഷ്വൽ ടോക്കിൽ നിന്ന് അവൻ പതുക്കെ തന്റെ സംശയത്തിലേക്ക് കടന്നു.

​അർജുൻ: "വരുൺ... ഞാൻ ഒരു കാര്യം ചോദിക്കാൻ മറന്നു. അയാളുടെ മകൾ..അവൾ ഇപ്പോൾ എവിടെയുണ്ട്? നാട്ടിൽ തന്നെയുണ്ടോ?"

​മറുപുറത്ത് വരുൺ ഒന്ന് മടിച്ചു. ഒരു ദീർഘശ്വാസം എടുത്ത ശേഷം അവൻ പറഞ്ഞു.

​വരുൺ: "അവളോ? അവൾ ബാംഗ്ലൂരിലാണെന്നാണ് കേട്ടത്. നീ എന്തിനാ ഇപ്പോൾ അത് ചോദിക്കുന്നത്?"

​അർജുന്റെ ഉള്ളിലൊന്ന് പിടഞ്ഞു. മാളിൽ കണ്ട ആ മുഖം... ആ കണ്ണുകൾ... അത്…?..

​അർജുൻ: "ഏയ്, വെറുതെ ചോദിച്ചതാ. ഞാൻ ഇന്ന് മാളിൽ വെച്ച് ഒരു കുട്ടിയെ കണ്ടു. കണ്ടപ്പോൾ എവിടെയോ കണ്ട മറവി. 'ദേവേട്ടാ' എന്ന് വിളിച്ച പോലെ തോന്നി. അതുകൊണ്ട് ചോദിച്ചതാ."

​വരുൺ: (ഗൗരവത്തിൽ) "ദേവ, സൂക്ഷിക്കണം. അവൾ നിന്നെ തിരിച്ചറിഞ്ഞാൽ അത് അയാളും അറിയും. 7 വർഷം നീ ഒളിച്ചു നടന്നത് വെറുതെയാകും…

​അർജുൻ ഒന്നും മിണ്ടിയില്ല. അവൻ ഫോൺ കട്ട് ചെയ്ത് ഇരുട്ടിലേക്ക് നോക്കി നിന്നു. താൻ വെറുക്കുന്ന ആ മനുഷ്യന്റെ മകൾ തന്നെ സ്നേഹത്തോടെ 'ദേവേട്ടാ' എന്ന് വിളിക്കുന്നു. 17 വർഷത്തെ പകയ്ക്ക് മുകളിൽ ഈ പുതിയ ബന്ധം ഒരു കനലായി വീണിരിക്കുകയാണ്.

​പെട്ടെന്ന് പിന്നിൽ ഒരു നിഴൽ കണ്ടു അവൻ ഞെട്ടിത്തിരിഞ്ഞു. അനന്യ അവിടെ നിൽപ്പുണ്ടായിരുന്നു. അവളുടെ കൈകൾ

💬 Comments

View all comments