0%

Chapter Title : അർദ്ധപ്രാണസഖി [Lee child]

Author : Lee child Read All Parts 5.4K

മറുപടിയും അവനിൽ നിന്ന് വന്നില്ല, പക്ഷേ അവന്റെ ആ നിശബ്ദത ഈ ലോകത്തിലെ ഏറ്റവും വലിയ നിലവിളിയേക്കാൾ ഭയാനകമായിരുന്നു.

അർജുൻ കണ്ണു തുറന്നപ്പോൾ കാഴ്ചകൾക്ക് ഒരു മങ്ങലുണ്ടായിരുന്നു. ഫാനിന്റെ കറക്കം പതുക്കെ തെളിഞ്ഞു വന്നു. ചുറ്റും പരിചിതമായ ആ വില്ലയിലെ മുറി. പക്ഷേ കൈത്തണ്ടയിൽ ഒരു സൂചി തറച്ചിട്ടുണ്ട്, അതിലൂടെ ഡ്രിപ്പ് പതുക്കെ താഴ്ന്നു കൊണ്ടിരുന്നു.

​മുറിയുടെ മൂലയിൽ അനന്യ ഡോക്ടറുമായി സംസാരിക്കുന്നത് അവൻ അവ്യക്തമായി കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ പോയി. അനന്യ തിരികെ വന്ന് അവന്റെ അരികിലുള്ള കസേരയിൽ ഇരുന്നു. അവളുടെ മുഖത്തെ ആ ഭീതി ഇപ്പോൾ മാറിയിട്ടുണ്ട്, പകരം പഴയ ആ കുസൃതി കലർന്ന ഭാവം തിരിച്ചു വന്നിരിക്കുന്നു.

​അനന്യ: "ഹലോ... മിസ്റ്റർ ! എഴുന്നേറ്റോ? അതോ ഇനിയും ബോധം കെട്ടു വീഴാൻ പ്ലാൻ ഉണ്ടോ? നിന്നെ താങ്ങാൻ വേണ്ടി മാത്രം ഞാൻ ജിമ്മിൽ പോകേണ്ടി വരുമെന്നാണ് തോന്നുന്നത്.”

അനന്യ: "ഡോക്ടർ പറഞ്ഞു വല്ലാത്ത മെന്റൽ സ്ട്രെസ്സ് ആണെന്ന്. പിന്നെ കുറച്ച് ഡീഹൈഡ്രേഷനും. സത്യം പറ അർജുൻ, നീ എന്റെ ഡെഡ്‌ലൈനുകൾ പേടിച്ചിട്ടാണോ അതോ വല്ല പ്രേതത്തെ കണ്ടിട്ടാണോ ഇങ്ങനെ തകർന്നു പോയത്?

അർജുൻ ഒന്ന് ചിരിച്ചു…

​അവൾ പതുക്കെ ഒരു ഗ്ലാസ് വെള്ളം എടുത്ത് അവന് നേരെ നീട്ടി. അർജുൻ അത് വാങ്ങി സാവധാനം കുടിച്ചു. ആ തമാശകൾക്കിടയിലും അവളുടെ കണ്ണുകളിൽ ഒരു അന്വേഷണമുണ്ടായിരുന്നു. അർജുൻ പതുക്കെ എഴുന്നേറ്റ് ഇരുന്നു.

​അർജുൻ: "മാം... ഞാൻ ഒരു കാര്യം പറയട്ടെ?"

​അവന്റെ സ്വരത്തിലെ ഗൗരവം കണ്ട് അനന്യയുടെ ചിരി മാഞ്ഞു. അവൾ അവനെ

💬 Comments

View all comments