Chapter Title : അർദ്ധപ്രാണസഖി [Lee child]
അടുക്കി വെച്ചു. അവന്റെ ശബ്ദത്തിൽ ഇപ്പോൾ ആ പഴയ അഞ്ചു വയസ്സുകാരന്റെ നിഷ്കളങ്കതയും എന്നാൽ അത് പങ്കുവെക്കുമ്പോഴുള്ള ഒരു ഭാരവുമുണ്ട്.
"ഞങ്ങൾ ചെന്നിറങ്ങിയത് ഒരു വലിയ മാളികയുടെ മുന്നിലായിരുന്നു. അതിന്റെ ഉമ്മറത്ത് വെള്ള സാരിയുടുത്ത ഒരു വയസ്സായ സ്ത്രീ നിൽപ്പുണ്ടായിരുന്നു. അവരെ കണ്ടതും അമ്മ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു. ആ സ്ത്രീ അമ്മയെ ചേർത്തുപിടിച്ച് സമാധാനിപ്പിക്കുകയായിരുന്നു... 'കരയണ്ട മോളേ, നീ കരയുന്നത് കണ്ടാൽ മോൻ സങ്കടപ്പെടില്ലേ? ഇനി നമ്മൾ കൂടെയുണ്ടല്ലോ.' അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
അവർ ഞങ്ങളെ കൊണ്ടുപോയത് അതേ കോമ്പൗണ്ടിലുള്ള ഒരു ഗസ്റ്റ് ഹൗസിലേക്കായിരുന്നു. ഞങ്ങളുടെ പഴയ വീട് പോലെ തന്നെ തോന്നിപ്പിക്കുന്ന ഒന്ന്. അത്രയും സൗകര്യങ്ങളുണ്ട്. എല്ലാം അവിടെ റെഡിയായിരുന്നു.
അന്ന് രാത്രി, പുതിയ മുറിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പേടിയോടെ ഞാൻ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു ചോദിച്ചു... 'അമ്മേ, ആരാണ് ആ അങ്കിൾ? നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നത്?'
അമ്മ എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു... 'അദ്ദേഹം അമ്മയുടെ സ്കൂൾ കാലം മുതലുള്ള ഏറ്റവും അടുത്ത കൂട്ടുകാരനാണ് മോനേ... അച്ഛൻ പോയപ്പോൾ നമ്മളെ സഹായിക്കാൻ വന്ന വലിയൊരു മനുഷ്യൻ. നാളെ മുതൽ അമ്മ അദ്ദേഹത്തിന്റെ ഓഫീസിൽ അസിസ്റ്റന്റായി ജോലിക്ക് പോകും. നമുക്ക് ഇനി ഇവിടെയാണ് താമസം.'"
അർജുൻ ഒന്ന് നിർത്തി. അവന്റെ കണ്ണുകളിൽ ഒരു കയ്പ്പുള്ള ചിരി പടർന്നു.
അമ്മയുടെ ആ സുഹൃത്ത് വലിയൊരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു. അമ്മ അയാളുടെ അസിസ്റ്റന്റായി ജോലി തുടങ്ങിയതോടെ ഞങ്ങളുടെ ജീവിതത്തിന്റെ താളം മാറി. അച്ഛൻ മരിച്ച ആ ആഘാതത്തിൽ നിന്നും അമ്മയെ
പുറത്തുകൊണ്ടുവരാൻ
💬 Comments
View all comments