Chapter Title : അർദ്ധപ്രാണസഖി [Lee child]
അയാൾ ശ്രമിക്കുന്നുണ്ടെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ ഓരോ ദിവസവും അയാൾ പതുക്കെ പതുക്കെ എന്റെ അച്ഛന്റെ ഓർമ്മകളെപ്പോലും ആ വീട്ടിൽ നിന്ന് മായ്ച്ചുകളയാൻ തുടങ്ങി.
അമ്മ അയാളെ അന്ധമായി വിശ്വസിച്ചു. അച്ഛന്റെ ബിസിനസ്സ് പാർട്ണർമാർക്കിടയിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ പല രേഖകളിലും അയാൾ അമ്മയെക്കൊണ്ട് ഒപ്പിടുവിച്ചു. ആ ഗസ്റ്റ് ഹൗസിലെ ജനാലയിലൂടെ നോക്കുമ്പോൾ ആ വലിയ മാളികയിൽ അയാൾ രാജാവിനെപ്പോലെ നടക്കുന്നത് എനിക്ക് കാണാമായിരുന്നു. എന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം അയാൾ സ്വന്തം പേരിൽ ആക്കുകയായിരുന്നു എന്ന് അമ്മ തിരിച്ചറിഞ്ഞില്ല.
അമ്മ പതുക്കെ അയാളുടെ നിഴലിലായി മാറി. ബിസിനസ്സ് മീറ്റിംഗുകളും യാത്രകളുമായി അമ്മ തിരക്കിലായി. ആ വലിയ കോമ്പൗണ്ടിൽ ഞാൻ ഒറ്റപ്പെട്ടതുപോലെ തോന്നി. സ്നേഹത്തിന്റെ മുഖംമൂടി അണിഞ്ഞ ആ മനുഷ്യൻ പതുക്കെ പതുക്കെ എന്റെ ജീവിതത്തിലെ ഓരോ അവകാശങ്ങളെയും കവർന്നെടുക്കുകയായിരുന്നു."
അർജുൻ ദീർഘമായി ശ്വസിച്ചു. അവന്റെ കണ്ണുകളിൽ ഇപ്പോൾ ആ മനുഷ്യനോടുള്ള ആഴത്തിലുള്ള വെറുപ്പ് മാത്രമായിരുന്നു.
വിശ്വനാഥൻ... അതായിരുന്നു അയാളുടെ പേര്. തുടക്കത്തിൽ അയാൾ ഞങ്ങളുടെ ജീവിതത്തിൽ ഒരു തണലായിരുന്നു. ഞാനും അമ്മയും പാർക്കിൽ കളിക്കുന്നത് അയാൾ ദൂരെയൊരു ബെഞ്ചിലിരുന്ന് നോക്കി നിൽക്കും. ഇടയ്ക്ക് കാർണിവലുകൾക്കും പിക്നിക്കുകൾക്കും ഞങ്ങളെ കൊണ്ടുപോകും.
അപ്പോഴൊക്കെ അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി കാണുമ്പോൾ ഞാൻ കരുതി എന്റെ അച്ഛൻ ഞങ്ങൾക്ക് വേണ്ടി കരുതിവെച്ച സുഹൃത്താണ് ഇതെന്ന്. പക്ഷേ അതൊരു വേട്ടക്കാരൻ തന്റെ ഇരയെ പഠിക്കുന്ന നോട്ടമായിരുന്നു എന്ന് തിരിച്ചറിയാനുള്ള പ്രായം എനിക്കന്ന് ഉണ്ടായിരുന്നില്ല."
അർജുൻ ബെഡ് ഷീറ്റിൽ മുറുകെ പിടിച്ചു.
"ഒരു ദിവസം... അമ്മയും വിശ്വനാഥനും കൂടി എറണാകുളത്ത്
💬 Comments
View all comments