0%

Chapter Title : അർദ്ധപ്രാണസഖി [Lee child]

Author : Lee child Read All Parts 5.5K

ഒരു മീറ്റിംഗിന് പോയി. രാത്രി എത്തുന്നതിനു മുൻപ് തിരികെ വരാമെന്നായിരുന്നു അമ്മ എനിക്ക് തന്ന വാക്ക്. ഞാൻ ഉമ്മറത്ത് കാത്തിരുന്നു. നേരം വെളുത്തു, എന്നിട്ടും അവർ വന്നില്ല. അടുത്ത ദിവസം ലക്ഷ്മി അമ്മമ്മയോട് (വിശ്വനാഥന്റെ അമ്മ) ഞാൻ ചോദിച്ചു കൊണ്ടിരുന്നു. അവർക്കും വ്യക്തമായ മറുപടി ഇല്ലായിരുന്നു. അവരുടെ മുഖത്തെ പരിഭ്രമം എന്നെയും ബാധിച്ചു. ആ ടെൻഷനിൽ എനിക്ക് കടുത്ത പനി പിടിച്ചു. ദിവസങ്ങളോളം ഞാൻ പനിച്ചു കിടന്നു. പക്ഷേ അമ്മ വന്നില്ല."

​അർജുൻ പതുക്കെ ശ്വാസം വിട്ടു. അവന്റെ കണ്ണുകളിൽ ആ പഴയ അഞ്ചു വയസ്സുകാരന്റെ ഭയം നിറഞ്ഞു.

​"ഏതാണ്ട് ഒരു മാസം കഴിഞ്ഞാണ് അവർ തിരികെ വരുന്നത്. ഞാൻ വല്ലാതെ തളർന്നു കിടക്കുകയായിരുന്നു. കാറിന്റെ ശബ്ദം കേട്ട് ലക്ഷ്മി അമ്മമ്മ ഓടിച്ചെന്ന് വാതിൽ തുറന്നു. അമ്മ അകത്തേക്ക് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്റെ അവസ്ഥ കണ്ട് അമ്മ വിങ്ങുകയായിരുന്നു. പക്ഷേ ഞാൻ ശ്രദ്ധിച്ചത് അമ്മയുടെ മുഖത്തായിരുന്നു. കവിളിൽ ഒരു ചെറിയ മുറിവും പാടും ഉണ്ടായിരുന്നു. അമ്മ വല്ലാതെ ക്ഷീണിച്ചിരുന്നു, ആ കണ്ണുകളിൽ മരണം കണ്ടു വന്ന ഭീതിയുണ്ടായിരുന്നു."

​അർജുൻ ഒന്ന് നിർത്തി, അവന്റെ നോട്ടം ജനാലയ്ക്കൽ ദൂരേക്ക് പോയി.

​"ഞാൻ തലയുയർത്തി നോക്കിയപ്പോൾ വിശ്വനാഥൻ ഹാളിൽ ഒരു പോലീസ് ഓഫീസറുമായി സീരിയസ് ആയി സംസാരിക്കുകയാണ്. അയാളുടെ മുഖത്ത് അമ്മയുടെ സങ്കടം കണ്ടിട്ടുള്ള ഭാവമേ ഇല്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ആ സംസാരം നിർത്തി അമ്മയെ രൂക്ഷമായി ഒന്ന് നോക്കി. എന്നിട്ട് അധികാരത്തോടെ അമ്മയെ പുറത്തേക്ക് വിളിച്ചു. ആ മുറിവേറ്റ മുഖവുമായി അമ്മ തളർന്നു കൊണ്ട്

💬 Comments

View all comments