0%

Chapter Title : അർദ്ധപ്രാണസഖി [Lee child]

Author : Lee child Read All Parts 5.5K

അയാൾക്ക് പിന്നാലെ പുറത്തേക്ക് നടന്നു. അന്ന് ആ വാതിലിന് പുറത്ത് വെച്ച് അവർ തമ്മിൽ നടന്ന സംസാരം... അതായിരുന്നു എന്റെ ലോകം കീഴ്മേൽ മറിച്ചത്.”

പുറത്ത് ആ പോലീസ് ഓഫീസറും വിശ്വനാഥനും അമ്മയോട് എന്തൊക്കെയോ ഗൗരവത്തിൽ പറയുന്നുണ്ടായിരുന്നു. അമ്മ നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു. ഓരോ വാക്ക് കേൾക്കുമ്പോഴും അമ്മ കൂടുതൽ തകർന്നുപോകുന്നത് പോലെ തോന്നി. ഇടയ്ക്ക് അമ്മ ജനാലയിലൂടെ എന്നെ ഒന്ന് നോക്കി. ആ നോട്ടം... അത് വിവരിക്കാൻ എനിക്ക് കഴിയില്ല മാം. ലോകത്തിലെ ഏറ്റവും വലിയ ചതിയിൽ അകപ്പെട്ടുപോയ ഒരുവളുടെ നിസ്സഹായത മുഴുവൻ ആ കണ്ണുകളിൽ ഉണ്ടായിരുന്നു."

​അവൻ ഒരു നിമിഷം കണ്ണുകൾ അടച്ചു. ആ പിറ്റേന്ന് രാവിലെ നടന്ന കാര്യങ്ങൾ അവന്റെ മനസ്സിൽ ഒരു കല്ലിൽ കൊത്തിയ ചിത്രം പോലെ പതിഞ്ഞു കിടക്കുകയാണ്.

​"അടുത്ത ദിവസം രാവിലെ ഞാൻ ഉണർന്നപ്പോൾ അമ്മ അരികിലുണ്ട്. എന്റെ പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റുമായി. അമ്മ വളരെ നോർമലായി സംസാരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്റെ കളികളെക്കുറിച്ചും, അന്ന് ഞാൻ കണ്ടിരുന്ന കാർട്ടൂൺ കഥാപാത്രങ്ങളെക്കുറിച്ചും ഒക്കെ അമ്മ കുറെ നേരം സംസാരിച്ചു. ഞങ്ങൾ ഒരുപാട് ചിരിച്ചു.

​പെട്ടെന്ന് അമ്മ എന്റെ കയ്യിൽ പിടിച്ച് ചോദിച്ചു,

'മോന്റെ വലിയ സ്വപ്നം എന്താണെന്ന്'.

ആ പ്രായത്തിൽ എനിക്ക് തോന്നിയ എന്തോ ഒരു ആഗ്രഹം ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ അമ്മ എന്നെ ചേർത്തുപിടിച്ചു.

'ആ സ്വപ്നത്തിൽ എത്തണമെങ്കിൽ ഒരുപാട് കഠിനാധ്വാനം ചെയ്യണം മോനേ, അതിൽ നിന്ന് ഒരിക്കലും പിന്മാറരുത്' എന്ന് പറഞ്ഞു.

എന്നിട്ട് അമ്മ പറഞ്ഞു, നിന്റെ ഈ സ്വപ്നങ്ങൾക്കൊക്കെ ചിറക് നൽകുന്ന ഒരു സ്ഥലമുണ്ട്. അവിടേക്ക്

💬 Comments

View all comments