0%

Chapter Title : അർദ്ധപ്രാണസഖി [Lee child]

Author : Lee child Read All Parts 5.5K

​അമ്മ അറിയാതെ തന്റെ വയറിൽ കൈവെച്ചു. ഒരു നിമിഷം അമ്മയുടെ കണ്ണുകളിൽ എന്തെന്നില്ലാത്ത ഒരു ഭയം മിന്നിമറഞ്ഞു.

അമ്മ പെട്ടെന്ന് ആ ഭയം ഒളിപ്പിച്ചു. ഒരു കള്ളച്ചിരിയോടെ അമ്മ പറഞ്ഞു, 'അതേടാ... അമ്മ ശ്രദ്ധിക്കാം.’..

ആ വേനലവധി ഞാൻ ലക്ഷ്മി അമ്മമ്മയോടൊപ്പമാണ് ചിലവഴിച്ചത്. വിശ്വനാഥനും അമ്മയും വിദേശത്തായിരുന്നു. അമ്മമ്മ എനിക്ക് വിശ്വനാഥന്റെയും അമ്മയുടെയും സ്കൂൾ ഫോട്ടോകൾ കാണിച്ചുതന്നു. അവർ പണ്ട് എത്ര അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് പറഞ്ഞുതന്നു. അന്നത്തെ വിഷു നമ്മൾ രണ്ടു പേർ മാത്രമായി ആഘോഷിച്ചു…

​പൂജ അവധിക്ക് വീട്ടിൽ പോകണമെന്ന് പറഞ്ഞ് ഞാൻ ഒരുപാട് കരഞ്ഞു. ഒടുവിൽ മനസ്സില്ല മനസ്സോടെ അമ്മ അതിന് സമ്മതിച്ചു…

. പക്ഷേ അവിടെ എത്തിയപ്പോൾ എല്ലാം മാറിയിരുന്നു.

മുറിയിൽ എന്നും ചുരിദാർ ധരിച്ചിരുന്ന അമ്മ വല്ലാതെ ലൂസ് ആയ മാക്സിയാണ് ധരിച്ചിരുന്നത്.

അമ്മയുടെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ ഒരു അഞ്ചു വയസ്സുകാരനായ എനിക്ക് മനസ്സിലായില്ലെങ്കിലും, അമ്മയുടെ ആ ചിരിക്കു പിന്നിലെ വലിയൊരു വേദന എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. വീട്ടിൽ ലക്ഷ്മി അമ്മമ്മ ഉണ്ടായിരുന്നില്ല, അവർ തീർത്ഥയാത്രയ്ക്ക് പോയി എന്നായിരുന്നു അമ്മ പറഞ്ഞത്."

​അർജുൻ ദൂരേക്ക് നോക്കി പതുക്കെ പറഞ്ഞു.

​"ഞാൻ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അമ്മയുടെ നെഞ്ചിൽ മുഖം അമർത്തിപ്പിടിച്ചപ്പോൾ എന്റെ കവിളിൽ എന്തോ ഒരു നനവ് തട്ടി. ഒരു വെളുത്ത ദ്രാവകം അമ്മയുടെ മാക്സിയിൽ പടർന്നിട്ടുണ്ടായിരുന്നു. അത് കണ്ട് അമ്മ വല്ലാതെ ഞെട്ടിപ്പോയി. അത് ഹോർമോൺ വ്യതിയാനം കൊണ്ടാണെന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ ഒന്നും ചോദിച്ചില്ല. എനിക്ക് അന്ന് അത് ഒന്നും അറിയില്ലായിരുന്നു മാം."

​അവൻ കൈകൾ മുറുകെ പിടിച്ചു…

💬 Comments

View all comments