0%

Chapter Title : അർദ്ധപ്രാണസഖി [Lee child]

Author : Lee child Read All Parts 5.5K

​"അന്ന് ഉച്ചയ്ക്ക് അപൂർവ്വമായി മാത്രം ബെല്ലടിക്കുന്ന ആ ലാൻഡ്‌ലൈൻ ഫോൺ ശബ്ദിച്ചു. ഞാൻ ഓടിച്ചെന്ന് ഫോൺ എടുത്തു. മറുപുറത്ത് സംസാരമൊന്നുമുണ്ടായിരുന്നില്ല... വെറുമൊരു കൊച്ചു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ മാത്രം. കുറച്ചു കഴിഞ്ഞ് അത് കട്ടായി.

​അമ്മ വന്ന് എന്നോട് ചോദിച്ചു, 'ആരായിരുന്നു അത്?' എന്ന്.

​അല്പസമയത്തിനുശേഷം വീണ്ടും ഫോൺ അടിച്ചു. ഇത്തവണ അമ്മയാണ് എടുത്തത്. മറുപുറത്തെ സംസാരം കേട്ട് അമ്മയുടെ മുഖം വിളറി വെളുത്തു.

ഒരു നിമിഷം കൊണ്ട് അമ്മ തയ്യാറായി. എന്തോ എമർജൻസി ഉണ്ടെന്ന് പറഞ്ഞ് അമ്മ ധൃതിയിൽ പുറത്തിറങ്ങി. മുറ്റത്ത് വിശ്വനാഥന്റെ ആ കറുത്ത കാർ അപ്പോഴേക്കും എത്തിക്കഴിഞ്ഞിരുന്നു. അമ്മ ആ കാറിലേക്ക് കയറുന്നത് നോക്കി ഞാൻ ആ ഉമ്മറത്ത് തനിച്ചു നിന്നു."

​അർജുൻ അനന്യയുടെ കണ്ണുകളിലേക്ക് നോക്കി. അവന്റെ കണ്ണുകളിൽ ഇപ്പോൾ പകയും അതിലേറെ സഹതാപവുമുണ്ടായിരുന്നു.

________________

അമ്മ പറഞ്ഞു വൈകുന്നേരത്തോടെ വീട്ടിലെത്തുമെന്ന്, പക്ഷേ അർദ്ധരാത്രിയിലാണ് വിശ്വനാഥനോടൊപ്പം അമ്മ വന്നത്.

അയാൾ ഒരു വെള്ള ജുബ്ബയും മുണ്ടുമാണ് ധരിച്ചിരുന്നത്. രണ്ടുപേരും വല്ലാതെ ടെൻഷനിലാണെന്ന് എനിക്ക് കാണാമായിരുന്നു. അച്ഛൻ മരിച്ചതിനുശേഷം കണ്ടിട്ടുള്ള ആ സാധാരണ സങ്കടമല്ലായിരുന്നു അത്, മറിച്ച് എനിക്ക് മനസ്സിലാകാത്ത എന്തോ വലിയൊരു രഹസ്യം അവർക്കിടയിൽ ഉണ്ടായിരുന്നു.

​'എന്താ ഉണ്ടായത്?'

എന്ന് ഞാൻ ചോദിച്ചപ്പോൾ, വിശ്വനാഥൻ എന്നെ നോക്കി ഒന്ന് പതറി.

എന്നിട്ട് വളരെ പെട്ടെന്ന് സ്വയം നിയന്ത്രിച്ച് പറഞ്ഞു, 'ഓ അതൊക്കെ ബിസിനസ്സ് സംബന്ധമായ ചില പ്രശ്നങ്ങളാണ് മോനേ... അത്രയേയുള്ളൂ.'

​അമ്മ വളരെ പതുക്കെയാണ് അകത്തേക്ക് നടന്നിരുന്നത്. ഓരോ ചുവടിലും എന്തോ ഒരു ശാരീരികമായ പ്രയാസം അമ്മയ്ക്കുണ്ടായിരുന്നു. കുറച്ചു ചുവടുകൾ വെച്ച

💬 Comments

View all comments