Chapter Title : അർദ്ധപ്രാണസഖി [Lee child]
ശേഷം അമ്മ നിന്നു, എന്നിട്ട് തിരിഞ്ഞ് അയാളെ നോക്കി….
ആ നോട്ടം വേദന നിറഞ്ഞതായിരുന്നു, പക്ഷേ അതിൽ എനിക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു പ്രത്യേക ആത്മബന്ധമോ അല്ലെങ്കിൽ അവർ മാത്രം പങ്കിടുന്ന ഒരു നിഗൂഢതയോ ഉണ്ടായിരുന്നു…..
അയാൾക്ക് ആ നോട്ടത്തിന്റെ അർത്ഥം പെട്ടെന്ന് മനസ്സിലായി. അയാൾ വളരെ അധികാരത്തോടെ, എന്നാൽ അമ്മയ്ക്ക് മാത്രം മനസ്സിലാകുന്ന ഒരു താക്കീത് പോലെ പറഞ്ഞു, 'ശാലിനി, നീ ഇപ്പോൾ പോയി ദേവൂട്ടന്റെ കൂടെ കിടന്നോ... നമുക്ക് ഇതിനെക്കുറിച്ച് നാളെ സംസാരിക്കാം.'
അമ്മ ഒന്നും മിണ്ടിയില്ല. ഒരു നിഴലുപോലെ അകത്തേക്ക് നടന്നു. ഒരു നൈറ്റി മാറി വന്ന് എന്റെ കൂടെ കിടന്നു. ഞാൻ ഉറങ്ങാൻ തുടങ്ങുമ്പോഴാണ് ആ ശബ്ദം കേട്ടത്... ബെഡ്‌സൈഡ് ടേബിളിലിരുന്ന അമ്മയുടെ മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നു.
ഞാൻ ഉറങ്ങിയോ എന്ന് അമ്മ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. ഞാൻ കണ്ണുകൾ അടച്ച് കിടന്നു. അമ്മ പതുക്കെ കട്ടിലിൽ നിന്നിറങ്ങി വാതിൽക്കലേക്ക് നടന്നു. ശബ്ദമുണ്ടാക്കാതെ ആ വാതിൽ കുറ്റിയിട്ടു. പുറത്ത് വിശ്വനാഥൻ അപ്പോഴും ഉറങ്ങാതെ എന്തോ ആലോചിച്ചു നടക്കുന്നുണ്ടായിരുന്നു. അമ്മ ഫോണെടുത്ത് ജനാലയ്ക്കൽ പോയി നിന്ന് ആരോടോ സംസാരിക്കാൻ തുടങ്ങി."
അർജുൻ ഒരു നിമിഷം നിർത്തി അനന്യയെ നോക്കി.
"അമ്മയുടെ ആ സംസാരത്തിൽ ഭയത്തേക്കാൾ എനിക്ക് അനുഭവപ്പെട്ടത് എന്നിൽ നിന്ന് എന്തോ വലിയ കാര്യം അവർ രണ്ടുപേരും കൂടി ഒളിക്കുന്നു എന്നാണ്. വായ പൊത്തിപ്പിടിച്ച് ആരോടോ സംസാരിക്കുമ്പോഴും അമ്മയുടെ നോട്ടം ഇടയ്ക്കിടെ എന്റെ നേരെ വരുന്നുണ്ടായിരുന്നു. ആ രാത്രിയിലെ അവരുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് തോന്നിയത്..
അമ്മ വാതിൽ കുറ്റിയിട്ടതും ഞാൻ പതുക്കെ
💬 Comments
View all comments