Chapter Title : അർദ്ധപ്രാണസഖി [Lee child]
ഇത് അത്ര എളുപ്പമല്ല. ഫണ്ട് വകമാറ്റിയത് കണ്ടെത്തണമെങ്കിൽ ലെയറുകൾ പലത് പൊളിക്കേണ്ടി വരും. ഇറ്റ് വിൽ ടേക്ക് ടൈം."
പക്ഷേ അനന്യ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക വാശിയുണ്ടായിരുന്നു.
"എനിക്കറിയാം അർജുൻ, പക്ഷേ ഇത് നമ്മൾ ചെയ്തേ തീരൂ. നാളെ മുതൽ നമ്മൾ ഒരുമിച്ച് ഇതിനായി നീങ്ങുന്നു. ഒഫീഷ്യൽ സിസ്റ്റത്തിൽ ഒരു ലോഗ് പോലും ക്രിയേറ്റ് ചെയ്യാതെ കമ്പനിയുടെ സെർവറിലൂടെ നമുക്ക് 'പിഗ്ഗിബാക്ക്' (Piggyback) ചെയ്യണം. ആരും അറിയാത്ത ഒരു ഇന്റേണൽ ഇൻവെസ്റ്റിഗേഷൻ."
അനന്യയുടെ ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ അർജുൻ സമ്മതം മൂളി. അങ്ങനെ പകൽ സമയത്ത് ബോസ്സും സബോർഡിനേറ്റും ആയി അഭിനയിക്കുമ്പോഴും, രാത്രിയിൽ അവർ കമ്പനിയുടെ പ്രശ്നങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചു…
________________
രഹസ്യ അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടു. പകൽ നേരത്തെ പിരിമുറുക്കങ്ങളിൽ നിന്ന് അല്പം ആശ്വാസം തേടി അർജുനും സഹപ്രവർത്തകരും ഒരു പാർട്ടിയിൽ ഒത്തുകൂടി…
അവന്റെ ജൂനിയറായ നികിത ആയിരുന്നു ആ പാർട്ടിയുടെ ഫുൾ ചെലവും…. കോറമംഗലത്തെ ഒരു പോഷ് പബ്ബിൽ സംഗീതവും വെളിച്ചവും നിറഞ്ഞുനിന്നു.
ശ്രീനിവാസനും പ്രിയയും മേഘ്നയുമെല്ലാം അവിടെയുണ്ടായിരുന്നു. എല്ലാവരും തങ്ങളുടെ ജോലിഭാരത്തെക്കുറിച്ചും അനന്യയുടെ സ്വഭാവത്തെക്കുറിച്ചും സംസാരിച്ചു ചിരിച്ചു.
നികിത: "എന്താ അർജുൻ, നീയിന്ന് വല്ലാതെ സൈലന്റ് ആണല്ലോ? ഈ ഒരാഴ്ചയായി നീയും അനന്യ മാമും തമ്മിൽ ഭയങ്കര സീരിയസ് ഡിസ്കഷനാണെന്ന് കേട്ടു. വീണ്ടും ഡോക്യുമെന്റേഷൻ ആണോ അതോ വല്ല പ്രമോഷനും കിട്ടാൻ പോകുവാണോ?"
അർജുൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. "ഏയ് ഒന്നുമില്ല നികിത, കുറച്ച് പുതിയ പ്രോജക്റ്റുകളുടെ ഡെഡ്‌ലൈൻ പ്രഷറിലാണ്."
ശ്രീനിവാസൻ: (ഒരു ഗ്ലാസ് കയ്യിലെടുത്തുകൊണ്ട്)
💬 Comments
View all comments