Chapter Title : അറിഞ്ഞതും അറിയാനുള്ളതും [ലോഹിതൻ]
വേദന... എന്റെ ഫാമിലിയെ പറ്റിയൊക്കെ ആൽബിന് നന്നായിട്ട് അറിയാം.. ഞാൻ ഇറിങ്ങി ചെല്ലാം എന്ന് പറഞ്ഞാൽ പോലും ഞങ്ങൾക്ക് ജീവിക്കാൻ ഒരു വരുമാനവും അന്ന് ഉണ്ടായിരുന്നില്ല...
പിന്നെ ആൽബിന് വീട്ടിൽ വലിയ ഉത്തരവാദിത്വങ്ങളും.. അതുകൊണ്ട് ഞങ്ങൾ പ്രാക്റ്റിക്കൽ ആയി ചിന്തിച്ചു.
ആൽബിന് ഒരു ജോലിയും നിലനിൽപ്പും ആയി കഴിഞ്ഞു ഒന്നിച്ചു ജീവിക്കാൻ തുടങ്ങാം...
അതുവരെ ഞാൻ പിടിച്ചു നിൽക്കണം.. പിടിച്ചു നിന്നു.. ഇരുപത്തി അഞ്ചു വയസുവരെ പിടിച്ചു നിന്നു..
വന്ന ആലോചനകൾ ഒക്കെ പലവിധ തന്ത്രങ്ങളിലൂടെ ഒഴിവാക്കി...
എന്റെ സാഹചര്യത്തിൽ അത്രയും പിടിച്ചു നിന്നത് തന്നെ അത്ഭുതം..
അവിയേട്ടന്റെ ആലോചന വന്നത് ഞാൻ അറിഞ്ഞില്ല.. കാരണം പെണ്ണുകാനാൽ പോലുള്ള ചടങ്ങുകൾ നടത്തിയില്ല...
എല്ലാം തീരുമാനിച്ചിട്ടാണ് എന്നോട് പറയുന്നത്... ഞാൻ പ്രതിഷേധിച്ചു നോക്കി... നമ്മുടെ കുടുംബത്തിൽ പെൺ കുട്ടികൾ ആരും ഇരുപതു വയസിനു മേലേ കല്യാണം നടക്കാതെ നിന്നിട്ടില്ല..
നിനക്ക് ഇരുപത്തി അഞ്ചായി..ഇനി താമസിച്ചാൽ വല്ല രണ്ടാം കേട്ടുകാര നായിരിക്കും വരുക. ഇങ്ങനെയൊക്കെ പറഞ്ഞ് എന്റെ എതിർപ്പുകളെ ഒക്കെ വീട്ടുകാർ നിസ്സാരവൽക്കരിച്ചു..
ആ സമയത്ത് എനിക്ക് ബാങ്കിൽ ജോലി കിട്ടിയിരുന്നു..ആൽബിൻ ജോലി തേടി മംഗലാ പുരത്ത് എവിടെയോ പോയിരിക്കുകയാണ്..
ഞാൻ ആൽബിനെ വിളിച്ചു.. എന്നെ ഉടനെ വന്നു കൂട്ടികൊണ്ട് പോകാൻ പറഞ്ഞു.. എനക്ക് ജോലിയുണ്ടല്ലോ ആൽബിന് ജോലി ആകുന്നത് വരെ നമുക്ക് ജീവിക്കാൻ എന്റെ ശമ്പളം മതിയല്ലോ എന്നൊക്കെ ഞാൻ പറഞ്ഞു നോക്കി...
പക്ഷേ പ്രയോഗിക മായി ചിന്തിക്കുന്ന ആൽബിൻ എടുത്തു ചാട്ടക്കാരൻ ആയിരുന്നില്ല..
തന്റെ ഇളയ രണ്ടു സഹോദരിമാരുടെ ജീവിതം അതോടെ ചോദ്യചിഹ്നം ആകും..വയസായ അപ്പനും അമ്മയ്ക്കും
💬 Comments
View all comments