Chapter Title : അറിയാൻ പറ്റാതെ അതിജീവനം [Ajitha]
നിർത്തിയപ്പോഴേക്കും അവന്റെ മാനേജർ അവിടേക്കെത്തി
" ദീപു സാറെ എല്ലാം ഒക്കെയാണ് "
" എന്റെ കാർ വീട്ടിൽ കൊണ്ട് ഇട്ടേക്കണേ "
ചാവി അയാൾക്ക് നേരെ കൊടുത്തിട്ട് ലാഗേജും എടുത്തോണ്ട് റീമയെയും കൂട്ടി എയർപോർട്ടിലേക്കു നടന്നു. ചെക്ക് ഇൻ ചെയ്തു. അപ്പോഴാണ് അവൾ അവന്റെ കൈയിലെ ടിക്കറ്റ് കാണുന്നത് അതിൽ മലദ്വിപ് എന്ന് കണ്ടിട്ട്
" എന്നാലും ഇതു വല്ലാത്തൊരു സർപ്രൈസ് ആയിപ്പോയി "
അവൻ ചെറിയൊരു പുഞ്ചിരി നൽക്കിട്ട്
" നീ എന്നോട് ആദ്യമായല്ലേ ഒരാഗ്രഹം പറഞ്ഞത്, അത് നീ അറിയാതെ തന്നെ നടത്തിക്കളയാം എന്ന് വിചാരിച്ചു. "
അവൾ പരിസരം മറന്നിട്ടു അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു.
" ടി വിട് ആൾക്കാർ കാണും "
അവൾ അവനെ വിട്ടു മാറി. അവൾ ഭയങ്കര സന്തോഷത്തിൽ ആണ്. ഫ്ലൈറ്റിൽ കയറി. ആദ്യമായിട്ടാണ് അവൾ ഫ്ലൈറ്റിൽ കയറുന്നതു അവൾക്കു ചെറിയ പേടിയൊക്കെ തോന്നിയെങ്കിലും ദീപു കൂളായി ഇരിക്കുന്നതുകൊണ്ടുതന്നെ അവൾ അശ്വസിച്ചു.
ഒന്നേ മുക്കാൽ മണിക്കൂർ കൊണ്ടുതന്നെ മലദ്വിപ് എത്തി. അവരെയും കാത്തു അവിടുള്ള ഏജന്റ് നേം ബോർഡ് പിടിച്ചോണ്ട് ഉണ്ടായിരുന്നു. അയാളൊരു തമിഴനാണ്. ദീപു അയാളുടെ അടുത്തേക്ക് ചെന്നു.
" നീങ്ക ദീപു സർ താനെ "
" അതെ "
" വാങ്ക, മേഡം സർ. "
വണ്ടിയുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ
" ഉങ്ക ജേർണി എപ്പടി ഇരുന്ധതു. "
" ഒ കുഴപ്പമില്ലായിരുന്നു, ഇവൾ ആദ്യമായാണ് ഫ്ലൈറ്റിൽ കേറിയത് അതിന്റെയൊരു പേടി അവൾക്കുണ്ടായിരുന്നു "
അതുകേട്ടു ഏജന്റ് ചിരിച്ചു. വണ്ടിയിൽ
💬 Comments
View all comments