Chapter Title : അറിയാൻ പറ്റാതെ അതിജീവനം [Ajitha]
പലകയിൽ പിടിച്ചു കരയിൽ ഇങ്ങനൊക്കെയോ എത്തി. അവൾ ബോധം രഹിതയാണ്. ഏന്ധോ അവളുടെ കാലിൽ കടിച്ചപ്പോളാണ് അവൾ ഉണർന്നത്.
അവൾ നോക്കുമ്പോൾ എവിടെയാണെന്ന് അവൾക്കുരു ഐഡിയയും ഇല്ല. അവൾ ഇട്ടിരുന്ന പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കി. ഫോണിൽ വെള്ളം കേറിയതുകൊണ്ട് തന്നെ അതും തുലഞ്ഞു. അവൾ അവിടെനിന്നും എണിറ്റു പതുക്കെ അവൾ വന്നടിഞ്ഞ ദ്വിപിൽ ചുറ്റുമോന്നു കണ്ണോടിച്ചു നോക്കി. ഈ ദ്വിപ് മനുഷ്യർ താമസിക്കുന്നതല്ലാന്നാണ് അവൾക്കു തോന്നിയത്.
ഈ ദ്വിപിനോട് ചേർന്ന് വേറെ ദ്വിപൊന്നും ഒന്നും അവൾക്കു കാണാൻ സാധിച്ചില്ല. എന്ത് ചെയ്യും എന്നുള്ള ടെൻഷനിൽ അവൾ അവിടെ തന്നെ ഇരുന്നു. തന്റെ പ്രണ നാഥന് എന്ത് സംഭവിച്ചെന്നു അറിയാതെ അവൾ കരഞ്ഞു. തന്റെ ഒടുക്കത്തെ ആഗ്രഹം കൊണ്ടാണ് ഇതൊക്കെ പറ്റിയതെന്നു ഓർത്തിട്ടു അവൾ വല്ലാതെ വിഷമിച്ചു. ഉച്ചയായെന്നു തോന്നുന്നുണ്ട് അവൾക്ക് വല്ലാതെ വിശക്കാൻ തുടങ്ങി. ആ ദ്വിപ് നിറയെ തെങ്ങുകളും ചെറിയ ചെറിയ കാടുകളും ചെറിയ ചെറിയ പാറകളും കൊണ്ട് നിറഞ്ഞതായിരുന്നു.
തെങ്ങിൻ ചുവട്ടിലേക്കു അവൾ നോക്കി, അവിടെ ഒരു തേങ്ങ ഉണ്ട്. അവൾ ഒരുചെന്ന് അതെടുത്തു. അവൾക്കു തോന്നി അതെടുത്തിട്ടും കാര്യമൊന്നും ഇല്ലല്ലോന്ന്. പെട്ടെന്നാണ് അവളുടെ കണ്ണിൽ അത് പെട്ടത്. ഒരു പാറകല്ലിന്റെ അഗ്രാം കുന്ത മുനപോലെയാണ് നിൽക്കുന്നത്, അവൾ കിട്ടിയ തേങ്ങയുമായി അങ്ങോട്ടേക്ക് ചെന്നിട്ടു, തേങ്ങയുടെ തോണ്ട് ഇടിച്ചിടിച്ചു ഇളക്കാൻ തുടങ്ങി.
കുറച്ചു സമയത്തെ പരിശ്രമത്തിന് ശേഷം അവൾ തേങ്ങയുടെ തോണ്ട് മുഴുവനും ഇളക്കി മാറ്റി, പിന്നെ പാറയിൽ ഇടിച്ചു തന്നെ തേങ്ങ പൊട്ടിച്ചു വെള്ളമൊക്കെ കുടിച്ചിട്ട് പാറയിൽ വീണ്ടും
💬 Comments
View all comments