0%

Chapter Title : അറിയാതെയാണെങ്കിലും [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 649

പ്രൊഫസ്സറുടെ ഭാര്യ നളിനി ചേച്ചി. ബ്രെയിന്‍ ടൂമറായിരുന്നു. അച്ചന്‍ മരിച്ചതോടു കൂടി ഞാന്‍ എന്റെ വീട്ടിലേക്ക് താമസം മാറ്റി. കാരണം അവിടെനിന്ന് ഞാന്‍ പഠിപ്പിക്കുന്ന സ്‌കൂളിലേക്ക് അധികം ദൂരമില്ല.

ഇതാണ്‍് എന്റെ പൂര്‍വ്വചരിത്രം. ഇനി നിങ്ങള്‍ പറയൂ ഞാന്‍ അജയേട്ടനെ വഞ്ചിക്കുകയായിരുന്നോ എന്ന്.

പിറ്റെ ദിവസം ഞാന്‍ വൈകീട്ട് വീട്ടില്‍ വരുമ്പോള്‍, താടിയും മുടിയും നീട്ടി വളര്‍ത്തിയ ഒരാള്‍ സിറ്റൗട്ടില്‍ ഇരിക്കുന്നു. ആളെ കണ്ടിട്ട് എനിക്ക് മനസ്സിലായില്ല. ആരാ എന്ന് ചോദിച്ച് ഞാന്‍ അടുത്ത് വന്നതും എനിക്ക് ആളെ മനസ്സിലായി. അത് അജയേട്ടന്റെ നേരെ മൂത്ത ചേട്ടന്‍ പ്രൊഫസ്സര്‍ വിശ്വേട്ടനായിരുന്നു. എന്താ വിശ്വേട്ടാ ഇങ്ങിനെയൊരു വേഷം എന്ന് ചോദിച്ച് ഞാന്‍ വാതില്‍ തുറന്ന്, അദ്ദേഹത്തെ അകത്തേക്ക് ക്ഷണിച്ചു.

എന്റെ മോളെ നിനക്ക് ഓര്‍മ്മയുണ്ടൊ കവിതേ. അവള്‍ക്ക് എഞ്ചിനീയറിങ്ങിന്‍് അഡ്മിഷന്‍ കിട്ടിയത് കോഴിക്കോടിലാ. അവളെ ഇന്നലെ കോളേജില്‍ ചേര്‍ത്തു. അവള്‍ക്ക് അച്ചനായും അമ്മയായും ഇപ്പോള്‍ ഞാന്‍ മാത്രമല്ലേയുള്ളു. നളിനി പോയിട്ട് ഇപ്പോള്‍ വര്‍ഷം മൂന്ന് കഴിഞ്ഞു. ഇന്നലെ വൈകീട്ട് ഞാന്‍ ഇങ്ങോട്ട് ഫോണ്‍ ചെയ്തിരുന്നു. പക്ഷെ ആരും എടുത്തില്ല. അതുകൊണ്ട്, അവളെ ഞാന്‍ ഹോസ്റ്റലില്‍ ചേര്‍ത്തു. അല്ലെങ്കില്‍ നീ നിന്റെ ഈ വീട്ടില്‍ ആണ്‍് താമസമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും എന്റെ മോളെ ഞാന്‍ ഹോസ്റ്റലില്‍ നിര്‍ത്തില്ലായിരുന്നു.

അതിനെന്താ വിശ്വേട്ടാ അവളെ ഇനിയും ഹോസ്റ്റലില്‍ നിന്നും മാറ്റാമല്ലോ. ഞാന്‍ ഇവിടെയുള്ളപ്പോള്‍ അവള്‍ക്ക് ഹോസ്റ്റലില്‍ നില്‍ക്കേണ്ട വല്ല കാര്യമുണ്ടോ. അവള്‍ക്ക് ഇവിടെ നിന്നും എന്നും കോളേജില്‍ പോയി പഠിക്കാമല്ലൊ.
ഇല്ലാ കവിതെ. എനിക്ക് നിന്റെ ഫോണ്‍ നമ്പര്‍ അറിയില്ലായിരുന്നു. പിന്നെ ഞാന്‍ വീണയോട് നിന്റെ നമ്പര്‍ വാങ്ങി വിളിക്കുകയായിരുന്നു. ഇവിടെ ആരും ഫോണ്‍ എടുക്കാത്തതുകൊണ്ട്, അവള്‍ക്ക് ഒരു വര്‍ഷത്തെ ഹോസ്റ്റല്‍ ഫീസ് കൊടുത്ത് അവളെ അവിടെ നിര്‍ത്തി.

അപ്പോള്‍ വിശ്വേട്ടനായിരുന്നോ എന്നെ ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് വിളിച്ചത്. പക്ഷെ ഞാന്‍ വാതില്‍ തുറന്ന് അകത്ത് കയറിയതും ബെല്ലടി നിന്നു.
എന്നാലും എന്റെ വിശ്വേട്ടാ ഇത് എന്തൊരു കോലമാ. മുടിയും താടിയും നീട്ടി ഒരു ഭിക്ഷാം ദേഹിയെ പോലെ. ഒന്നുകിലും വിശ്വേട്ടന്‍ ഒരു

💬 Comments

View all comments