Chapter Title : അറിയാതെയാണെങ്കിലും [അപ്പന്‍ മേനോന്‍]
കോളേജ് പ്രൊഫസ്സര്‍ അല്ലെ. ഇങ്ങിനെയാണോ, കോളേജില്‍ കുട്ടികളെ പഠിപ്പിക്കാന്‍ പോകുന്നത്. അവര്‍ ഈ വേഷം കണ്ടാലേ പേടിച്ചു പോകുമല്ലോ.
എന്റെ കവിതേ നിനക്ക് എന്റെ വിഷമം പറഞ്ഞാല്‍ മനസ്സിലാവില്ലാ. നളിനി പോയതിനുശേഷം എനിക്കൊന്നിനും ഒരു ഉത്സാഹമില്ല. പിന്നെ മോളേ ഓര്‍ക്കുമ്പോള്‍ മാത്രം ഞാന്‍ ജീവിച്ചിരുന്നേപറ്റു എന്നു തോന്നല്‍.
അപ്പോള്‍ ഞാന്‍ പറഞ്ഞു....വിശ്വേട്ടാ എന്റെ മോള്‍ അമ്മു ഇപ്പോള്‍ വരും. നിങ്ങളെ ഈ രൂപത്തില്‍ കണ്ടാല്‍ അവള്‍ പേടിക്കും. അതുകൊണ്ട്, വിശ്വേട്ടന്‍ ദൈവത്തെ ഓര്‍ത്ത് ഈ മുടിയും താടിയും ഒന്ന് വടിച്ചിട്ട് വാ. ബാര്‍ബര്‍ ഷോപ്പ് ഈ വളവ് തിരിയുന്നയിടത്തുണ്ട്. ബാക്കിയുള്ള സെന്റിമെന്റ്‌സൊക്കെ അത് കഴിഞ്ഞ് പറയാം, പക്ഷെ വിശ്വോട്ടന്റെ കൈയ്യില്‍ പൈസയുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അതൊക്കെ ഉണ്ട് എന്നു പറഞ്ഞ് ഇറങ്ങി.
ഉടനെ തന്നെ ഞാന്‍ ഡ്രെസ്സ് മാറ്റി അടുക്കളയില്‍ കയറി. വിശ്വേട്ടനു കടുപ്പത്തില്‍ ഒരു ചായ ഉണ്ടാക്കി. ഒരു പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കാണും, സുന്ദരകുട്ടപ്പനായി വിശ്വേട്ടന്‍ വന്നു. ചായ കുടിച്ച് കഴിഞ്ഞ് ഒന്ന് കുളിക്കണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒരു തോര്‍ത്ത് എടുത്ത് കൊടുത്തു. പിന്നെ അദ്ദേഹത്തിനു കുളിമുറി കാണിച്ച് കൊടുത്തു. കുളികഴിഞ്ഞ് നെറ്റിയില്‍ ഒരു ഭസ്മ കുറിയുമിട്ട് വന്ന് പേപ്പര്‍ വായിക്കാന്‍ തുടങ്ങി. അപ്പോഴേക്കും എന്റെ മോള്‍ അമ്മു വന്നു. മോള്‍ക്ക് ഇതാരാണെന്ന് മനസ്സിലായോ എന്ന് ചോദിച്ചപ്പോള്‍, അവള്‍ മനസ്സിലായില്ലാ എന്ന് പറഞ്ഞു. എടി നിന്റെ വലിയച്ചനാ എന്ന് പറഞ്ഞാല്‍ നിന്റെ അച്ചന്റെ ചേട്ടന്‍. അപ്പോള്‍ വിശ്വേട്ടന്‍ അവളെ അരികില്‍ വിളിച്ച് പറഞ്ഞു മോള്‍ നല്ലപോലെ പഠിച്ച് മിടുക്കിയാകണം എന്ന് പറഞ്ഞ് തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു.
സത്യത്തില്‍ വിശ്വേട്ടനോട് എനിക്ക് കടപ്പാടുണ്ട്. എന്നെ ആദ്യമായി പെണ്ണൂകാണാന്‍ അജയേട്ടന്‍ വന്നപ്പോള്‍, വിശ്വേട്ടനും, നളിനി ചേച്ചിയുമാണ്‍കൂടെ വന്നത്. അന്ന് അവരാരെങ്കിലും എതിര്‍ത്തിരുന്നുവെങ്കില്‍, എനിക്ക് അജയേട്ടനെ കിട്ടുമായിരുന്നോ.
ഇടക്ക് ഞാന്‍ വന്ന് നോക്കിയപ്പോള്‍ വിശ്വേട്ടന്‍ അമ്മയോട് സംസാരിച്ചിരിക്കുന്നത് കണ്ടു. രാത്രിക്ക് വിശ്വേട്ടന്‍് എന്താണു കഴിക്കാന്‍ വേണ്ടത് എന്നു ചോദിച്ചപ്പോള്‍, എനിക്ക് അങ്ങിനെ ഒരു നിര്‍ബന്ധവും ഇല്ലാ കവിതേ ഇവിടെ എന്താ ഉള്ളത് എന്ന് വെച്ചാല്‍ അത്.
പിന്നെ ഞാന്‍
💬 Comments
View all comments